IT Fest 2019-20: Malayalam Typing and Lay-out, using updated Software

IT Mela Malayalam Software

ശാസ്ത്രോത്സവം മലയാളം ടൈപ്പിങ് മത്സരങ്ങള്‍

2019-20 വര്‍ഷത്തെ ഐ.റ്റി.മേളയില്‍ മലയാളം മുദ്രണവും, രൂപകല്‍പനയും (Typing and Lay-out) മത്സരങ്ങള്‍ കൈറ്റ് തയ്യാറാക്കിയ പുതുക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടക്കും. മേളകളിലെ മത്സരങ്ങള്‍ക്ക് ഈ സോഫ്റ്റ് വെയറാണ് ഉപയോഗിക്കേണ്ടത്. മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ ഈ സോഫ്റ്റ് വെയറില്‍ പരിശീലിച്ചാണ് മത്സരങ്ങള്‍ക്ക് എത്തേണ്ടത്.

മത്സരിക്കുന്ന കുട്ടികളുടെ ഫയലുകള്‍ ഡെസ്ക് ടോപ്പില്‍ സേവ് ചെയ്യപ്പെടുന്നതാണ്. രജിസ്റ്റര്‍ നമ്പരായിരിക്കും ഫയല്‍ നാമം. മലയാളം മുദ്രണം 60% എങ്കിലും പൂര്‍ത്തിയാക്കിയവരെ മാത്രമാണ് ആകൃതിപ്പെടുത്തല്‍ (Formatting) ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

ഖണ്ഡിക തിരിക്കാത്തതും, ആകൃതിപ്പെടുത്തല്‍ (Formatting) സാദ്ധ്യതയുള്ളതുമായ ഉള്ളടക്കമുള്ള ടെക്സ്റ്റ് ഫയലുകളാണ് മത്സരത്തിന് നല്‍കുന്നത്. മത്സരങ്ങള്‍ക്കുള്ള ഉള്ളടക്കം സോഫ്റ്റ് വെയറിന്റെ data എന്ന ഫോള്‍ഡറില്‍ typespeed.tx എന്ന ഫയലില്‍ ചേര്‍ത്തിട്ടുണ്ടാവും. ഉപജില്ലാ മത്സരങ്ങളില്‍ 1500-1700 ക്യാരക്ടറുകളും, ജില്ലാ മത്സരങ്ങളില്‍ 1800-2200 ക്യാരക്ടറുകളും ഉള്ളടക്കമുള്ള ടെക്സ്റ്റ് ഫയലുകളാണ് നല്‍കുന്നത്. രൂപകല്‍പനയില്‍ ഉപയോഗിക്കാനുള്ള ചിത്രങ്ങള്‍ നല്‍കുന്നതാണ്.

മുദ്രണസമയത്ത് തൊറ്റായ 5 വിരല്‍ മുദ്രണങ്ങള്‍ക്ക് (stroke) ഒന്ന് എന്ന കണക്കില്‍ സ്കോറില്‍ കുറവ് വരുന്നതാണ്.

മലയാളം മുദ്രണവും, രൂപകല്‍പനയും (Typing and Lay-out) മത്സരങ്ങള്‍ക്ക് നല്‍കാവുന്ന ചില മാതൃകകള്‍ അനുബന്ധമായി താഴെ വായിക്കാം.

സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് ഇവിടെ ക്ലിക്ക് ചെയ്തു് ഡൗണ്‍ലോഡ് ചെയ്യാം.

Password – pass

Malayalam Typing - Typing and Formating Models

മലയാളം ടൈപ്പിംങ് മത്സരത്തില്‍ ചില്ലക്ഷരങ്ങല്‍ മുദ്രണം ചെയ്യുന്നതിനായി മുമ്പ് ഉപയോഗിച്ചിരുന്ന രീതിയല്ല മത്സരത്തില്‍ ഉപയോഗിക്കേണ്ടത്. ആണവചില്ലുകള്‍ ഉപയോഗിച്ചാണ് മത്സരം നടത്തേണ്ടതും, മത്സരത്തില്‍ പങ്കെടുക്കേണ്ടതും. പുതിയ ഉബുണ്ടു 18.04 ൽ മലയാളം മുദ്രണം ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനായി ആണവചില്ല് ഉപയോഗിക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.

Nuclear vowels - Malayalam

മലയാളം ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനായി ആണവചില്ല് ഉപയോഗിക്കുന്ന വിധം വിവരിക്കുന്ന വീഡിയോ സഹായി നോക്കൂ. (കടപ്പാട്: ജയേഷ് സി.കെ. മാസ്റ്റര്‍ ട്രയിനര്‍, പത്തനംതിട്ട)

ജില്ലാ കേര്‍ഡിനേറ്റര്‍

കൈറ്റ് ഇടുക്കി

 

Leave a comment

1 Comment

  1. Aneesh

     /  December 6, 2020

    മലയാളം ടൈപ്പു ചെയ്യാൻ ഉപകാരം
    https://malarproject.gitlab.io/

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.