ICT Training – L. P Teachers

ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലേക്ക് തയ്യാറാക്കിയ പുതിയ ഐ.സി.റ്റി പാഠപുസ്തകമായ ‘കളിപ്പെട്ടി‘ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് IT@ School Idukki യില്‍ 24.10.2016 നും FMGHSS Koopanpara, SGHSS Kattappana എന്നീ  കേന്ദ്രങ്ങളില്‍ 25.10.2016 നും പരിശീലനം ആരംഭിക്കുന്നു. താഴെ നല്കിയിരിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകരെ പരി‌ശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ അതാത് HM ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

(Laptop ഉള്ള സ്കൂളൂകാര്‍ കൊണ്ടുവരേണ്ടതാണ്. പുതിയ OS ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടുപോകാം)

First Batch

centre

ICT Training for L. P Teachers

ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലേക്ക് തയ്യാറാക്കിയ പുതിയ ഐ.സി.റ്റി പാഠപുസ്തകമായ ‘കളിപ്പെട്ടി‘ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് ഇടുക്കി ജില്ലയിലെ വിവിധ സബ് ജില്ലാ കേന്ദ്രങ്ങളില്‍ വച്ച് ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക് പരിശീലനം നല്കുന്നു.  പരിശീലനം ലഭിക്കുന്നതിന് www.itschool.gov.in എന്ന സൈറ്റിലെ Training Management System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna യുടെ  User Name, Password എന്നിവ ഉപയോഗിച്ച് അധ്യാപകരുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ലോവര്‍ പ്രൈമറിയിലുള്ള എല്ലാ അധ്യാപകരുടേയും പേര് രജിസ്റ്റര്‍ ചെയ്തു എന്ന് പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തേണ്ടതാണ്. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്ത ഓരോ സ്കൂളില്‍ നിന്നു ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ ആദ്യബാച്ചില്‍ പങ്കെടുപ്പിക്കുന്നതാണ്. കൂടുതല്‍ വിവങ്ങള്‍ ചുവടെ.

  • ആദ്യബാച്ച് 24.10.2016 തിങ്കളാഴ്ച ആരംഭിക്കും.
  • ഓരോ ബാച്ചിനും 2 ദിവസം വീതമാണ് പരിശീലനം.
  • പരിശീലന കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
  • നേരത്തെ ICT പരിശീലനം ലഭിച്ച അധ്യപകരേയാണ് ആദ്യ ബാച്ചുകളില്‍ പങ്കെടുപ്പിക്കേണ്ടത്.

Sixth Working Day Statement (2016-17)

 സ്കൂളുകളിലെ ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷവും ഓണ്‍ലൈനായി ശേഖരിക്കുന്നുണ്ട്. ആയതിനാല്‍  http://www.itschool.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച്  Sixth Working Day Statement 2016 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം നല്കുക.  കൂടുതല്‍ വിവരങ്ങള്‍ ചുവടെ

  • സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
  • സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
  • വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
  • വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
  • Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
  • DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണയുടെ user name,  password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭിക്കുന്നതാണ്.

ICT Text Book Training for H.S Teachers

 ഈ വര്‍ഷത്തെ അവധിക്കാല  ICT ടെക്സ്റ്റ് ബുക്ക് പരിശീലനം 2016 മെയ്  18 ന് ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ മാറിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 4 ദിവസത്തെ പരിശീലനമാണ് നല്കുന്നത്. കൂടൂതല്‍ വിവരങ്ങള്‍ചുവടെ.

(ട്രെയിനിംഗില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും Laptop കൊണ്ടുവരേണ്ടതാണ് പുതിയ OS ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്)

a

  • ഓരോ സ്കൂളില്‍ നിന്നും നേരത്തെ ICT പരിശീലനം ലഭിച്ച 3 അധ്യാപകര്‍ വീതം രണ്ട് ബാച്ചുകളിലായി   പങ്കെടുക്കേണ്ടതാണ്.
  • ഇവര്‍ സ്കൂളില്‍  ICT പഠിപ്പിക്കുന്നവര്‍ ആയിരിക്കണം.
  • ഇതുവരെ ICT പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കരുത്. അവര്‍ക്കു വേണ്ടി പിന്നീട് 6 ദിവസത്തെ പരിശീലനം നടത്തുന്നതാണ്.
  • ഓരോ കേന്ദ്രങ്ങളിലും രണ്ടു ബാച്ചുകള്‍ വീതം ഉണ്ടായിരിക്കും. എന്നാല്‍ മൂന്നാര്‍ സബ് ജില്ലയില്‍ ഒരു ബാച്ച് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  • ഒന്നാമത്തെ ബാച്ച് 18.05.2016 മുതല്‍ 21.05.2016 വരെ
  • രണ്ടാമത്തെ ബാച്ച് 23.05.2016 മുതല്‍ 26.05.2016 വരെ
  • പീരുമേട് സബ് ജില്ലയിലെ രണ്ടാമത്തെ ബാച്ച്  GVHSS കുമിളിയില്‍ ആയിരിക്കും നടത്തുന്നത്.
  • രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പരിശീലനം.
  • ഓരോ ബാച്ചിലും തൊടുപുഴയില്‍  രണ്ട് പരിശീലന കേന്ദ്രങ്ങള്‍ വീതം ഉണ്ടായിരിക്കും

Workbook for SSLC 2016

2016 മാര്‍ച്ച് മാസം നടക്കുന്ന SSLC പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍  DIET ഇടുക്കി തയ്യാറാക്കിയ പഠനസഹായി ചുവടെയുള്ള ലിങ്കുകളില്‍. ഗണിതം (2016) രസതന്ത്രം (2016) ഫിസിക്സ് (2015), സോഷ്യല്‍  സയന്‍സ് (2015) എന്നീ വിഷയങ്ങളില്‍  എല്ലാ കുട്ടികളും മികച്ച വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്ക് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

Raspberry Pi Training for Students (Phase 2)

ഇടുക്കി ഐ.റ്റി@സ്കൂളില്‍ നിന്നും ഈ വര്‍‍ഷം Raspberry Pi കിറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം (ഓരോ സ്കൂളില്‍ നിന്നും ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന 2 വിദ്യാര്‍ത്ഥികള്‍) 31.12.2015 മുതല്‍ 04.01.2016 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. ടി പരിശീലനത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ അവര്‍ക്കു ലഭിച്ച Raspberry Pi കിറ്റുമായി അവരവര്‍ക്ക് അനുവദിച്ചിട്ടുണ്ണ കേന്ദ്രങ്ങളില്‍ 31.12.2015 ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വിശദ വിവരങ്ങള്‍ ചുവടെ.

  • പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടു വരേണ്ടതാണ്.
  • ഓരോ കുട്ടിയും പങ്കെടുക്കേണ്ട കേന്ദ്രവും പങ്കെടുക്കേണ്ട ദിവസങ്ങളും പ്രത്യേകം ശ്രദ്ധിക്കുക.
  • ഐ.റ്റി@ സ്കൂള്‍ ഇടുക്കി, ഗവണ്മെന്റ് ഹൈസ്കൂള്‍ അടിമാലി, ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂള്‍ കട്ടപ്പന, GHSS കുടയത്തൂര്‍, GHSS കല്ലാര്‍, GVHSS മൂന്നാര്‍, CPM GHSS പീരുമേട്  എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. കൂടുതല്‍‍ വിവരങ്ങള്‍ ചുവടെ.

rp

Electronic@School Kit Training for H.S.A (PS) Teachers

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹൈസ്കൂളുകള്‍ക്ക്  കിറ്റ് (electronic@school kit) ലഭ്യമാക്കിയിട്ടുണ്ട്.ഒന്‍പതാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ സ്കൂളിലും വ്യത്യസ്ത എണ്ണം കിറ്റുകളാണ് വിതരണം ചെയ്യതത്. കിറ്റിന്റെ ഉപയോഗവും പ്രവര്‍ത്തനവും സംബന്ധിച്ച് ഫിസിക്സ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഒരു സ്കൂളില്‍ നിന്നും ഒരു ഫിസിക്സ് അധ്യാപകന്‍/അധ്യാപിക യാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ഇടുക്കി ജില്ലയിലെ പരിശീലന പരിപാടിയുടെ വിശദ വിപരങ്ങള്‍ ചുവടെ.

ele

ജില്ലയിലെ എല്ലാ ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ നിന്നും ഫിസിക്സ് പഠിപ്പിക്കുന്ന ഓരോ അധ്യാപകര്‍ വീതം സ്കൂളില്‍ ലഭ്യമാക്കിയിട്ടുള്ള കിറ്റുമായി അതാത് പരീശീലന കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് HM നെ അറിയിക്കുന്നു.

 

 

Electronic@school Kit Distribution- Government School Teachers.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതി, റാസ് ബെറി പൈ ഉപകരണ വിതരണം എന്നിവ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 2015 സെപ്തംബര്‍ 18 ന് തിരുവനന്തപുരത്തുവെച്ച് ബഹു.കേരളാ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

ഇടുക്കി ജില്ലയില്‍ പദ്ധതിയുടെ ഉത്ഘാടനവും റാസ് ബെറി കിറ്റുകളുടെ വിതരണവും 2015 സെപ്റ്റംബര്‍ 29 ന്  തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ചു നടന്നു.  ഇടുക്കി ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂളുകള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ കിറ്റുകളുടെ വിതരണം 2015 ഒക്ടോബര്‍ അ‍ഞ്ചാം തീയതി തൊടുപുഴ ഐ.റ്റി@ സ്കൂളില്‍ വച്ച് രാവിലെ 11 മണിക്ക് നടത്തുന്നു. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ.

  • ആദ്യ ഘട്ടമായി ഗവണ്മെന്റ് ഹൈസ്കൂളുകള്‍ക്കാണ് കിറ്റ് ലഭ്യമാക്കുന്നത്.
  • ഒന്‍പതാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ സ്കൂളിലും വ്യത്യസ്ത എണ്ണം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
  • സ്കൂളുകളില്‍ ഫിസിക്സ് പഠിപ്പിക്കുന്ന ആധ്യാപകരാണ് ഐ.റ്റി @സ്കൂള്‍ ജില്ലാ ഓഫീസില്‍നിന്നും കിറ്റുകള്‍ കൈപ്പറ്റേണ്ടത്.
  • കിറ്റിന്റെ ഉപയോഗവും പ്രവര്‍ത്തനവും സംബന്ധിച്ച് ഫിസിക്സ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നതാണ്. കിറ്റ് കൈപ്പറ്റുന്നതിനുള്ള രസീതിന്റെ മാത്യക ചുവടെ കൊടുത്തിരിക്കുന്നു.
  • Receipt – Format
  • List of Schools – Electronic@school

 

Raspberry Pi Distribution to students

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതി, റാസ് ബെറി പൈ ഉപകരണ വിതരണം എന്നിവ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 2015 സെപ്തംബര്‍ 18 ന് തിരുവനന്തപുരത്തുവെച്ച് ബഹു.കേരളാ മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു.

ഇടുക്കി ജില്ലയില്‍ പദ്ധതിയുടെ ഉത്ഘാടനം 2015 സെപ്തംബര്‍ 29 ന് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അഭിരുചിയും താല്‍പര്യവും വളര്‍ത്തുന്നതിന് തെരഞ്ഞെടുത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞവര്‍ഷം റാസ് ബെറി പൈ ഉപകരണം നല്‍കി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 2015 സെപ്തംബര്‍ 29 ന്, റാസ് ബെറി പൈ ഉപകരണം വിതരണം ചെയ്യുന്നതാണ്. ഉപകരണം ലഭിക്കുന്നതിന് അന്നേ ദിവസം അതാത് സ്കൂള്‍ പ്രഥമ അദ്ധ്യാപകന്റെ കത്തോടുക്കൂടി വിദ്യാര്‍ത്ഥി നേരിട്ട് ഹാജരാകേണ്ടതാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്,അംഗീക്യത അണ്‍എയിഡഡ് ഹൈസ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപകരണവും പരിശീലനവും നല്‍കുന്നത്. സ്കൂള്‍ പ്രഥമ അദ്ധ്യാപകന്‍, സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍, എട്ടാം ക്ലാസിലെ ക്ലാസ് അദ്ധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന സമിതി അക്കാദമിക മികവിന്റെയും, .സി.ടി പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടത്.

തെരഞ്ഞെ‍ടുത്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ 2015 സെപ്തംബര്‍ 22 ന് വൈകിട്ട് 3.00 മണിക്ക് മുമ്പ് ഐ.ടി @ സ്കൂള്‍ പ്രോജക്ടിന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ ഇമെയില്‍ മുഖേന അറിയിക്കേണ്ടതാണ്

ICT Training for H.S Teachers

 2015-2016 അധ്യയന വര്‍ഷത്തെ ICT ടെക്സ്റ്റ് ബുക്ക് പരിശീലനം2015 ജൂണ്‍ 29 തിങ്കളാഴ്ചആരംഭിക്കുന്നു. ആദ്യമായി എട്ടാംക്ലാസ്സിന്റെ പരിശീലനമാണ് നടത്തുന്നത്. ഇതു  ജില്ലയിലെ നാലു  കേന്ദങ്ങളിലായി  നടത്തുന്നു. 6 ദിവസത്തേയ്ക്കാണ് പരിശീലനം.തൊടുപുഴ, അടിമാലി, മൂന്നാര്‍, കട്ടപ്പന എന്നീ കേന്ദ്രങ്ങളില്‍ 2015 ജൂണ്‍ 29 മുതല്‍ ജൂലൈ 4 വരെയാണ് പരിശീലനം. കൂടൂതല്‍ വിവരങ്ങള്‍ചുവടെ.

(ട്രെയിനിംഗില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും Laptop കൊണ്ടുവരേണ്ടതാണ്)

fix

പങ്കെടുക്കേണ്ട അധ്യാപകരുടെ List ചുവടെ നല്‍കുന്നു.