Little KITEs Merits Certificates Ready at KITE Office

സര്‍ട്ടിഫിക്കറ്റുകള്‍ 13.03.2024 & 14.03.2024 എന്നീ തീയതികളില്‍ വിതരണം ചെയ്യുന്നതിനുളള്ള ക്രമീകരണം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ലിറ്റില്‍ കൈറ്റ്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തുന്നവര്‍ 2021-24 ബാച്ചിലെ (SSLC 2024) കുട്ടികളുടെ പട്ടിക കൂടി കൊണ്ടു വരേണ്ടതും സര്‍ട്ടിഫിക്കറ്റുകള്‍ പട്ടികയുമായി ഒത്തുനേക്കി ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം പരിമിതമായതിനാല്‍ ഇക്കാര്യം അതീവ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

2021-24 ബാച്ചിന്റെ (SSLC 2024) മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിനായി കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. എല്ലാ യൂണിറ്റുകളും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതിനായി ഒരാളെ ചുമതലപ്പെടുത്തി അയയ്ക്കേണ്ടതാണ്.

പരീക്ഷാഭവൻ വെബ്സൈറ്റിലേയ്ക്ക് സ്കൂളിൽ നിന്ന് ഗ്രേസ്മാർക്കിന് അർഹതയുള്ള വിദ്യാർത്ഥി വിവരങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പരീക്ഷാകമ്മീഷണര്‍ സര്‍ക്കുലറിലൂടെ നല്‍കിയിട്ടുണ്ട്. സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

സർക്കുലറിൽ പറഞ്ഞിരിക്കുന്ന അവസാന തീയതികൾക്കു ശേഷം ഗ്രേസ് മാർക്കിന്റെ എൻട്രിയോ വെരിഫിക്കേഷനോ നടത്താൻ കഴിയില്ല. ആയതിനാൽ തീയതിയും സമയക്രമവും കൃത്യമായി പാലിക്കേണ്ടതാണ്

ഗ്രേസ്മാർക്കിന് അർഹരായ എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ സ്കൂളുകളിൽ നിന്നും ഓൺലൈനായി enter ചെയ്യുകയും ബന്ധപ്പെട്ട രേഖകൾ നിശ്ചിത തീയതിക്കുള്ളിൽ വിദ്യഭ്യാസ ഡയറക്‌ടറുടെ/ വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസിൽ നൽകുകയും ചെയ്തിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

Kunjezhuthukal – Creative Writings of First Standard Kids in School Wiki

ഒന്നാം ക്ലാസുകാരുടെ കുഞ്ഞെഴുത്തുകൾ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സഹകരണത്തോടെ അതതു വിദ്യാലയങ്ങൾ തന്നെ ഓൺലൈനിൽ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് കൈറ്റ് പിന്‍തുണയ്ക്കുന്ന www.schoolwiki.in എന്ന പോർട്ടൽ.

സ്കൂൾ വിക്കിയില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ കുഞ്ഞെഴുത്തുകൾഎന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുറിപ്പുകൾ, യാത്രാക്കുറിപ്പുകൾ, ചിത്രകഥകൾ, കത്തുകൾ, സംയുക്ത ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവ ‘കുഞ്ഞെഴുത്തുകളില്‍’ ചേർക്കാവുന്നതാണ്.

വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ മികച്ച സൃഷ്ടികൾ കണ്ടെത്തുന്നതിന് ക്ലാസ് അധ്യാപകർക്ക് പ്രഥമാധ്യാപകന്‍ പ്രത്യേകം നിർദ്ദേശം നൽകേണ്ടതാണ്.

കുട്ടികളുടെ സൃഷ്ടികൾ അപ്ലോഡ് ചെയ്യുന്നതിന് പ്രത്യേക സ്കൂൾ വിക്കി പരിശീലനം ലഭിച്ച ടീച്ചറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്. കൂള്‍ പ്രൊബേഷന്‍ പരിശീലനം ലഭിച്ചവര്‍ക്കും സ്കൂള്‍ വിക്കി പരിശീലനം ലഭിച്ചിട്ടുണ്ട്. രചനകൾ അപ്ലോഡ് ചെയ്യുമ്പോള്‍ നിര്‍ദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:

1. വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികൾ തിരഞ്ഞെടുക്കുക. (നിലവില്‍ തയ്യാറാക്കിയ പോര്‍ട്ട് ഫോളിയോകളില്‍ നിന്നും ഇത്തരത്തിലുള്ളത് ഉണ്ടെങ്കില്‍ അവയെ ഉപയോഗിക്കാം.)

2. രചന കുട്ടിയുടെ കൈപ്പടയിലുള്ളതാവണം. (ടൈപ്പ് ചെയ്യേണ്ടതില്ല.)

3. രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.

4. കുട്ടിയുടെ രചനകളുടെ ഫോട്ടോയാണ് സ്കൂൾ വിക്കിയില്‍ ചേര്‍ക്കേണ്ടത്.

5. എഴുത്തുപേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. സൃഷ്ടിയുടെ ചരിഞ്ഞുള്ള ഫോട്ടോകള്‍ ചേര്‍ക്കരുത്.

6. നിശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ. ചിത്രത്തിനു പുറത്തുള്ള പ്രതലങ്ങള്‍/ വസ്തുക്കള്‍ ഫോട്ടോയില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക.

7. നല്ല സൂര്യപ്രകാശം ലഭിക്കുന്ന (നേരിട്ടുള്ള പ്രകാശമല്ല) സ്ഥലത്ത് പരന്ന പ്രതലത്തില്‍ വച്ച് ഫോട്ടോ എടുക്കണം. കുട്ടിയുടെ രചനകളുടെ നേരെ മുകളില്‍ ക്യാമറ/ഫോണ്‍ ചരിവുവരാതെ പിടിച്ച് ഫോട്ടോ എടുക്കണം. നിഴലുകള്‍ പേജുകളില്‍ വീഴാതെ ശ്രദ്ധിക്കുക.

8. കുട്ടിയുടെ രചനകള്‍ തയ്യാറാക്കിയ കടലാസുകളില്‍ ചുളിവുകളും മടക്കുകളും ഉണ്ടായിരിക്കരുത്.

എടുത്ത രചനകളുടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേയ്ക്ക് മാറ്റി നിശ്ചിത പ്രകാരത്തില്‍ ഫയല്‍നാമം നല്‍കണം. (ഈ സമയങ്ങളില്‍ ചിത്രത്തിന്റെ മെറ്റാ ഡേറ്റാ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്.)

9. ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ. ഫയല്‍ നാമം നല്‍കാനുള്ള ഫോര്‍മാറ്റ് താഴെ ചേര്‍ക്കുന്നു.

ഫയൽ ഫോര്‍മാറ്റ്: SchoolCode-DistrictCode-KUNJ -NameOfChild

ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള ഇടുക്കി ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽ ഫോര്‍മാറ്റ്:- 99999-IDK-KUNJ-AKNAM D.jpeg എന്നായിരിക്കും.

(ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscoreഅല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)

10. ഓരോ കുട്ടിയുടെയും ഓരോ ഫയലിനും പ്രത്യേകം ഫയല്‍നാമം നല്‍കുന്ന പ്രവര്‍ത്തനം നടത്തിയ ശേഷമാണ് സ്കൂൾ വിക്കിയിലേയ്ക്ക് അപ്ലോഡ് ചെയ്യേണ്ടത്.

‘കുഞ്ഞെഴുത്തുകൾ’ അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായക വീഡിയോ പ്രയോജനപ്പെടുത്താവുന്നതാണ്

സ്കുളില്‍ നിന്ന് കുഞ്ഞെഴുത്തുകൾ അപ്ലോഡ് ചെയ്യാന്‍ പറ്റുന്ന www.schoolwiki.in പോർട്ടലിന്റെ പരിശീലനം മുന്‍പ് ലഭിച്ചവര്‍ ഇല്ലാത്ത സ്കൂളുകള്‍ ചെയ്യേണ്ടത്.

1. അതാത് സ്കൂളിന്റെ ഉപജില്ലാ ചുമതലയുള്ള മാസ്ററര്‍ ട്രയിനര്‍മാറെ ബന്ധപ്പെട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം തേടേണ്ടതാണ്. (ഉപജില്ലാ ചുമതലയുള്ള മാസ്ററര്‍ ട്രയിനര്‍മാരുടെ പട്ടിക ഇവിടെ ക്ലിക്ക് ചെയ്ത് തുറക്കാം.) കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികളെ ഇമെയില്‍ വഴി കൈറ്റിലേയ്ക്ക് അയയ്കുന്നതിന് മാസ്ററര്‍ ട്രയിനര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം താഴെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

2. കുട്ടികളുടെ പേരിലുള്ള ഫയല്‍ നാമം നല്‍കി തയ്യാറാക്കിയ കുഞ്ഞെഴുത്തുകള്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുക. ഫോള്‍‍‍ഡറിന്റെ ഫയല്‍ നാമം സ്കുള്‍ കോഡ് ആയിരിക്കണം. ഒരു സ്കുളില്‍ നിന്ന് ഒന്നിലധികം ഫോള്‍ഡറുകള്‍ ഉണ്ടെങ്കില്‍ സ്കുള്‍ കോഡിനു ശേഷം A, B എന്ന ക്രമത്തില്‍ പേരു നല്‍കേണ്ടതാണ്. (ഉദാ. 99999A, 99999B)

3. കുഞ്ഞെഴുത്തുകൾ ഉള്‍പ്പെടുത്തിയ ഫയലുകളെ .zip (സിപ്പ്) ഫയലാക്കി മാറ്റിയ ശേഷം kitedrcidukki@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കേണ്ടതാണ്.

4. കുഞ്ഞെഴുത്തുകൾ വാട്സാപ്പിലൂടെ അയയ്ക്കരുത്. ഇങ്ങനെ അയയ്ക്കുന്ന ചിത്രങ്ങളുടെ മെറ്റാഡേറ്റാ നഷ്ടപ്പെടുന്നതിനാലാണിത്. (വിശദാംശങ്ങള്‍ മാസ്റ്റര്‍ ട്രയിനര്‍മാരില്‍ നിന്നും ചോദിച്ചറിയുക.)

5. കുഞ്ഞെഴുത്തുകൾ 2024 മാര്‍ച്ച് 11 നുള്ളില്‍ സ്കൂളില്‍ നിന്ന് സ്കൂള്‍ വിക്കിയില്‍ അപ്ലോഡ് ചെയ്യുകയോ, മാസ്ററര്‍ ട്രയിനര്‍മാരുടെ അറിവോടെ മാര്‍ച്ച് 15നുള്ളില്‍ kitedrcidukki@gmail.com എന്ന മെയിലിലേയ്ക്ക് അയച്ചു നല്‍കുകയോ ചെയ്യേണ്ടതാണ്.

കൈറ്റിന്റെ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

Little KITEs Idukki District Camp at St.George HSS Vazhathoppe

ജില്ലയിലെ സർക്കാർ, എയ്‌ഡഡ് ഹൈസ്കൂളുകളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളില്‍ നിന്ന് 2022-25 ബാച്ചിന്റെ ജില്ലാതല ക്യാമ്പുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള ക്യാമ്പ് ഫെബ്രുവരി മാസം നടത്തുന്നതാണ്. പ്രോഗ്രാമിംങ്, ആനിമേഷന്‍ വിഷയങ്ങളിലായി ഉപജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുത്ത 50 കുട്ടികളാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്.

ഇടുക്കി ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിൽ സഹവാസ (Residential) രീതിയില്‍ വാഴത്തോപ്പ് സെന്റ്.ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചാണ് നടത്തുന്നത്. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ സഹകരണത്തോടെ പ്രാദേശിക സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ 09.02.2024 ന് വിളിച്ച് ചേർത്ത് ക്യാമ്പിന്റെ ഉള്ളടക്കം, രീതി, കുട്ടികൾ കൊണ്ട് വരേണ്ട സാമഗ്രികൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ അതിനൂതനങ്ങളായ റോബോട്ടിക്, ..സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രോഗ്രാമിംങ് പ്രവര്‍ത്തനങ്ങളെ കുട്ടികള്‍ അടുത്ത് പരിചയപ്പെടും. ആനിമേഷന്‍ സിനിമാ നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ സങ്കേതങ്ങളെയും ഓപ്പണ്‍ ടൂണ്‍സ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള എഡിറ്റിംങ് തന്ത്രങ്ങളും ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സ്വായത്തമാക്കും.

ക്യാമ്പിന്റെ ഒന്നാംദിനം രാവിലെയും രണ്ടാംദിനം വൈകിട്ടും വീഡിയോ കോൺഫറൻസ് മുഖേന സംസ്ഥാനതല പൊതു ചടങ്ങിലേക്ക് എല്ലാ ക്യാമ്പുകളേയും ബന്ധിപ്പിക്കുന്നതാണ്.

ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, മാധ്യമപ്രവർത്തകർ മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവര്‍ കുട്ടികളുടെ ക്യാമ്പ് സന്ദർശിക്കുന്നതാണ്.

ക്യാമ്പിന്റെ സമാപന ദിവസം കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

SSLC 2024 ICT Examination February 1-14

എസ്.എസ്.എൽ.സി ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ

2024 ഫെബ്രുവരി മാസത്തിൽ നടത്തുന്ന എസ്.എസ്.എൽ.സി ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ പരീക്ഷാ സെക്രട്ടറി പുറപ്പെടുവിച്ചു (നമ്പർ.ഇ.എക്സ്.എ4/50000/2023/സി.ജി.ഇ തീയതി: 31/01/2024.).

ഉത്തരവ് പ്രകാരം 2024 ലെ എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ചുളള ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിന്റെ പരീക്ഷ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് നടത്തുന്നത്.

പരീക്ഷയുടെ സമയദൈർഘ്യം ഒരു മണിക്കൂർ ആയിരിക്കും. ആദ്യം തിയറി, അതിനുശേഷം പ്രാക്‌ടിക്കൽ എന്ന ക്രമത്തിൽ തുടർച്ചയായി പരീക്ഷ നടത്തുന്നതാണ്.
ഐ.ടി പരീക്ഷയ്ക്ക് തിയറി -10, പ്രാക്‌ടിക്കൽ-30, സി.ഇ-10, എന്ന ക്രമത്തിൽ ആകെ 50 സ്കോർ ആണ് ഉളളത്.
തിയറി ഭാഗത്ത് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരി ക്കുന്നു. ഇതിന്റെ മൂല്യനിർണ്ണയം സോഫ്റ്റ്‌വെയറാണ് നടത്തുന്നത്. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണ്ണയം ഇൻവിജിലേറ്ററാണ് നിർവ്വഹിക്കുന്നത്.
ഐ.ടി പരീക്ഷക്ക് (തിയറി, പ്രാക്‌ടിക്കൽ) പുനർമൂല്യനിർണ്ണയം ഉണ്ടായിരിക്കുന്നതല്ല.

എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ പൂർത്തിയാക്കേണ്ടതാണ്. Private(പ്രൈവറ്റ്), CCC, ARC, RAC കുട്ടികള്‍ക്കും സ്കൂള്‍ ഗോയിംങ് ട്ടികളോടൊപ്പം പരീക്ഷ നടത്തേണ്ടത്. അനുവദിച്ചിരിക്കുന്ന ദിവസങ്ങൾക്കകം പരീക്ഷ പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പരീക്ഷാ സെൻ്ററുകളിലെ ഹെഡ്‌മാസ്റ്റർമാർ ഒരുക്കേണ്ടതാണ്.

1. എസ്.എസ്.എൽ.സി,ഐ.ടി പരീക്ഷാ സോഫ്റ്റ്‌വെയർ പരീക്ഷാഭവന്റെ iExaMS വെബ്സൈറ്റിലെ HM ലോഗിനിൽ നിന്ന് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടതാണ്. സ്‌കൂൾ ഹെഡ്‌മാസ്റ്ററുടെ സാന്നിധ്യത്തിലാണ് ഐ.ടി പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകൻ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടത്. ഡൗൺലോഡ് ചെയ്‌ത സോഫ്റ്റ്‌വെയർ ഒരു പെൻഡ്രൈവിൽ കോപ്പി ചെയ്തശേഷം കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ടതും പെൻഡ്രൈവ് ചീഫ് സൂപ്രണ്ട് സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ട കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതിനായി ലഭ്യമാക്കേണ്ടതുമാണ്.

2. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ സ്‌കൂളിൽ ലഭ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി അതത് സ്‌കൂളിലെ SITC/Joint SITC മാരുടെ സഹാത്താല്‍ കമ്പ്യൂട്ടറുകൾക്ക് ക്രമമായി നമ്പർ നൽകേണ്ടതാണ്.

3. പരീക്ഷാവേളയിൽ പരീക്ഷയിൽ പങ്കെടുക്കേണ്ട കുട്ടികളും ഇൻവിജിലേറ്റർ മാരുമല്ലാതെ മറ്റാരും ലാബിൽ പ്രവേശിക്കുന്നില്ലെന്ന് ചീഫ് സൂപണ്ട് ഉറപ്പുവരുത്തേണ്ടതാണ്.

4. പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ പരീക്ഷാ തീയതികൾ ക്രമീകരിച്ചുകൊണ്ടുള്ള ഷെഡ്യൂൾ (മാതൃക Form P3 ) തയ്യാറാക്കി 01.02.2024 ന് മുമ്പ് പരീക്ഷ കേന്ദ്രത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. (ഓരോ ദിവസവും രാവിലെ 09.30 ന് ആരംഭിച്ച് വൈകിട്ട് 4.30 അവസാനിക്കുന്ന തരത്തിലായിരിക്കണം ഷെഡ്യൂൾ തയ്യാറാക്കേണ്ടത്).

5. പരീക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന ഇൻവിജിലേറ്റർ പരീക്ഷ തുടങ്ങുന്നതിന് 1 ദിവസം മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകൾ പരിശോധിച്ച് കമ്പ്യൂട്ടറുകളും, പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയറും നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും, ചീഫ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതുമാണ്. ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം സോഫ്‌ട്‌വെയർ അടങ്ങിയ പെൻഡ്രൈവ് ചീഫ് സൂപ്രണ്ടിനെ ഏൽപ്പിക്കേണ്ടതും പാസ്സ്‌വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

6. പരീക്ഷാ നടത്തിപ്പിനായി രജിസ്റ്റർ നമ്പറുകൾ ചേർക്കൽ, ഇൻവിജിലേറ്റർ അക്കൗണ്ടുകൾ നിർമ്മിക്കൽ, റിസൾറ്റ് ഇംപോർട്ട് ചെയ്യൽ, കൺസോളി ഡേറ്റഡ് സ്കോർഷീറ്റ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടറിനെ സെർവർ കമ്പ്യൂട്ടറായി ഉപയോഗിക്കേണ്ടതാണ്. ഈ കമ്പ്യൂട്ട റിലാണ് ആദ്യം പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ഇതിൽ ആവശ്യമായ വിവരങ്ങൾ നല്‌കി സ്‌കൂൾ രജിസ്ട്രേഷൻ നടത്തിയശേഷം എക്സ്പോര്‍ട്ട് ചെയ്ത് എടുക്കുന്നSchool Registration Details ഇംപോർട്ട് ചെയ്‌താണ് മറ്റു കമ്പ്യൂട്ടറുകളിൽ സ്‌കൂൾ രജിസ്ട്രേഷൻ നിർവ്വഹിക്കേണ്ടത്.

7. 1) പരീക്ഷ നടത്തുന്ന എല്ലാ കമ്പ്യൂട്ടറുകളിലും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌തശേഷം സോഫ്റ്റ്‌വെയർ കോപ്പി ചെയ്‌ത പെൻഡ്രൈവ് ചീഫ് സൂപ്രണ്ട് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. (ഒരു പരീക്ഷാകേന്ദ്രത്തിലേക്ക് തന്നിരിക്കുന്ന പരീക്ഷാ സോഫ്റ്റ്‍വെയർ പരീക്ഷാകേന്ദ്രത്തിലെ കമ്പ്യൂട്ടറു കളിൽ മാത്രമെ ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ. യാതൊരു കാരണവശാലും സോഫ്റ്റ്‌വെയറിന്റെ പകർപ്പ് പുറത്ത് കൊണ്ടുപോകാനോ പരീക്ഷാ കേന്ദ്ര ത്തിന് പുറത്തുള്ള കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാനോ പാടുളളതല്ല.)

7. 2) പരീക്ഷാ നടത്തുന്ന ആവശ്യത്തിലേയ്ക്ക് മാത്രമായി മറ്റൊരു പെൻഡ്രൈവ് ലാബിൽ കരുതേണ്ടതും, ഇത് ലാബിന് പുറത്ത് കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകൾ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കോപ്പി ചെയ്യുന്നതിനും ഈ പെൻഡ്രൈവ് മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷ പൂർത്തിയായി കഴിയുമ്പോൾ ഈ പെൻഡ്രൈവും‍ ആദ്യ പെൻഡ്രൈവിനോടൊപ്പം ചീഫ് സൂപ്രണ്ട് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. പരീക്ഷ നടക്കുന്ന കമ്പ്യൂട്ടറുകളിൽ ഈ പെൻഡ്രൈവ് അല്ലാതെ മറ്റ് സംഭരണ മാധ്യമങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. ഈ പെൻ ഡ്രൈവോ, ഇതിലെ വിവരങ്ങളോ ലാബിന് പുറത്തേയ്ക്ക് കൊണ്ടു പോകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

8. പരീക്ഷയിൽ പങ്കെടുക്കേണ്ട എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷയെ സംബന്ധിച്ച് താഴെപ്പറയുന്ന പൊതുനിർദ്ദേശങ്ങൾ നൽകേണ്ടതും, പരീക്ഷയുടെ ഒരു ഡെമോൺസ്ട്രേഷൻ നടത്തേണ്ടതുമാണ്.

സി.ഡി, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ഡിജിറ്റൽ/ സ്‌മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായി കുട്ടികൾ ലാബിൽ പ്രവേശിക്കരുത്.
പരീക്ഷാ സമയത്ത് സോഫ്റ്റ്‌വെയറിൽ കുട്ടിയുടെ വിവരങ്ങൾ നൽകിയ ശേഷം പരീക്ഷ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം കൊടുത്താൽ ആദ്യം തിയറി പരീക്ഷാഭാഗമാണ് ദൃശ്യമാകുന്നത്. ഇവിടെ രണ്ട് വിഭാഗങ്ങളിലായി 15 ചോദ്യങ്ങളുണ്ടാകും. തിയറി ഭാഗം പൂർത്തിയായാൽ പ്രാക്ട‌ിക്കൽ ഭാഗ ത്തേയ്ക്ക് കടക്കാൻ കഴിയും. പ്രാക്ടിക്കൽ ഭാഗത്ത് നാലു ഗ്രൂപ്പുകളിലായി 2 ചോദ്യങ്ങൾ വീതം പ്രദർശിപ്പിച്ചിട്ടുണ്ടാവും. ഓരോ രണ്ട് ഗ്രൂപ്പിൽ നിന്നും ഓരോ ചോദ്യം വീതം തെരഞ്ഞെടുത്ത് പരീക്ഷ ചെയ്യണം. (വിശദ വിവര ങ്ങൾക്ക് അനുബന്ധം കാണുക).
പ്രാക്ടിക്കൽ ഭാഗത്ത് ഓരോ ചോദ്യത്തിനുമുള്ള പ്രവർത്തനങ്ങൾ ഇൻവിജി ലേറ്റർ പരിശോധിച്ച് അർഹമായ സ്കോർ സ്കോർഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം മാത്രമേ ആ ജാലകം ക്ലോസ് ചെയ്യാൻ പാടുളളൂ.

9. ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങളടങ്ങിയ ഒരു പ്രിന്റ്ഔട്ട് വലുതായി എടുത്ത് ലാബിനുള്ളിൽ പ്രദർശിപ്പിക്കേണ്ടതാണ്.

വൈദ്യുതിയുടെയോ, കമ്പ്യൂട്ടറിന്റെയോ തകരാറ് മൂലം വിദ്യാർത്ഥിക്ക് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ആ വിവരം ഇൻവിജിലേറ്ററെ ധരിപ്പിക്കേണ്ടതാണ്.
പരീക്ഷാർത്ഥികൾ പരീക്ഷയ്ക്കായി ചെയ്‌ത പ്രവർത്തനങ്ങൾ ഇൻവിജിലേറ്ററുടെ അനുവാദം കൂടാതെ ക്ളോസ് ചെയ്യാൻ പാടില്ല.

10. കുട്ടി ഓരോ ചോദ്യവും ചെയ്‌തു തീരുമ്പോൾ ഇൻവിജിലേറ്റർ അത് പരിശോധിച്ച് സ്കോർ, സ്കോർഷീറ്റിൽ (Form P-5) രേഖപ്പെടുത്തേണ്ടതാണ്. പരീക്ഷ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇൻവിജിലേറ്ററുടെ അനുമതി വാങ്ങി കുട്ടി ലാബ് വിട്ടു പോയതിനുശേഷം, കുട്ടി ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തി P-5 ൽ രേഖപ്പെടുത്തിയ സ്കോർ ഇൻവിജിലേറ്റർ പരീക്ഷ സോഫ്റ്റ്‌വെയറിൽ നിർദ്ദിഷ്‌ട സ്ഥലത്ത് രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് അടുത്ത വിദ്യാർത്ഥിയെ പരീക്ഷ ചെയ്യുന്നതിന് അനുവദിക്കേണ്ടതാണ്.

11. വൈദ്യുതി തടസ്സംമൂലമോ, കമ്പ്യൂട്ടറിന്റെ തകരാറുമൂലമോ പരീക്ഷക്കിടയിൽ വിദ്യാർത്ഥികൾക്ക് സമയം നഷ്‌ടപ്പെടുന്നുണ്ടെങ്കിൽ ആ വിവരം അപ്പോൾ തന്നെ ചീഫ് സൂപ്രണ്ടിനെ അറിയിക്കേണ്ടതാണ്. അങ്ങനെ വരുന്നപക്ഷം കുട്ടിക്ക് വീണ്ടും പരീക്ഷ ചെയ്യുന്നതിന് അവസരം നൽകേണ്ടതും പ്രസ്തുത വിവരം രേഖപ്പെടുത്തേണ്ടതുമാണ്. (വൈദ്യുതി തടസ്സംമൂലമാണ് സമയം നഷ്‌ടപ്പെട്ടതെങ്കിൽ, അതേ കമ്പ്യൂട്ടറിൽ തന്നെയാണ് വീണ്ടും അവസരം നൽകേണ്ടത്)

12. പരീക്ഷ നടക്കുന്ന ഓരോ ദിവസവും ആദ്യ ബാച്ചിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നറുക്കെടുപ്പിലൂടെയാണ് കമ്പ്യൂട്ടർ തെരഞ്ഞെടുത്തു നൽകേണ്ടത്. പരീക്ഷ സമയം ഒരുമണിക്കൂർ ആണെങ്കിലും ഒരു കുട്ടി നിശ്ചിത സമയത്തിനു മുമ്പ് പരീക്ഷ പൂർത്തിയാക്കിയാൽ ഉടൻതന്നെ മൂല്യനിർണ്ണയം നടത്തി ക്രമമനുസരിച്ചുള്ള അടുത്ത കുട്ടിയെ ആ കമ്പ്യൂട്ടറിൽ പരീക്ഷയ്ക്കിരുത്തേണ്ടതാണ്.

13. പരീക്ഷയിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയിൽ നിന്നും അവർക്ക് ലഭിക്കുന്ന കമ്പ്യൂട്ടർ നമ്പർ ഒരു പരീക്ഷ രജിസ്റ്ററിൽ (മാതൃക Form P-4) രേഖപ്പെടുത്തി ഒപ്പ് വാങ്ങേണ്ടതാണ്. ഇൻവിജിലേറ്ററുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടികൾ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നുള്ളൂ എന്നും കുട്ടികൾ കമ്പ്യൂട്ടറിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

14. ഓരോ ദിവസവും പരീക്ഷ കഴിയുമ്പോൾ ആ ദിവസത്തെ മുഴുവൻ പരീക്ഷാർത്ഥികളുടെയും റിസൾട്ട് എക്സ്പോർട്ട് ചെയ്‌ത്‌ സെർവർ കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിലാക്കേണ്ടതും ആ ഫോൾഡറിന്റെ ഒരു പകർപ്പ് പ്രത്യേകമായി ക്രമീകരിച്ച ഒരു പെൻഡ്രൈവിൽ പകർത്തി സീൽ ചെയ്‌ത്‌ ചീഫ് സൂപ്രണ്ടിനെ ഏൽപ്പിക്കേണ്ടതുമാണ്.

15. ഒരു പരീക്ഷാകേന്ദ്രത്തിലെ പരീക്ഷ പൂർത്തിയായി കഴിയുമ്പോൾ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുക.

a. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്‌ത എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കുക.
b. പരീക്ഷയ്ക്ക് ഉപയോഗിച്ച എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നുമുള്ള വിവരങ്ങൾ എക്സ്പോർട്ട് ചെയ്ത്‌ സെർവർ കമ്പ്യൂട്ടറിലേക്ക് ഇംപോർട്ട് ചെയ്യുക.
C. പരീക്ഷയിൽ പങ്കെടുക്കേണ്ട കുട്ടികളിൽ ആരെങ്കിലും ഹാജരായില്ലെങ്കിൽ അവരുടെ രജിസ്റ്റർ നമ്പറുകൾ സെർവർ കമ്പ്യൂട്ടറിൽ Confirm Absentees മെനു വഴി എന്റർ ചെയ്യുക.
d. സ്കോർഷീറ്റ് തയ്യാറാക്കുക. സെര്‍വര്‍ കമ്പ്യൂട്ടറിലെ Marklist-> Consolidation മെനു ഉപയോഗിച്ചാണ് സ്കോർഷീറ്റ് തയ്യാറാക്കേണ്ടത്. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്‌ത എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഇതിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കിയശേഷം ഇതിന്റെ പ്രിന്റ് എടുത്ത് ചീഫ് സൂപ്രണ്ടും ഇൻവിജിലേറ്ററും ഒപ്പ് വച്ച് പ്രത്യേകം കവറിലാക്കി മുദ്ര വക്കണം.
e. എക്സ്പോർട്ട് ഫയൽ തയ്യാറാക്കുക. സെർവർ കമ്പ്യൂട്ടറിലെ File-> Export മെനു ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്.
f. പരീക്ഷാഭവനിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുളള CSV ഫയൽ തയ്യാറാക്കുക. സെർവർ കമ്പ്യൂട്ടറിലെ File മെനുവിലെ Final Export ക്ലിക്ക് ചെയ്യുമ്പോൾ Home ലെ Pbavan എന്ന ഫോൾഡറിൽ SchoolCode_2024.csv എന്ന നാമത്തില്‍ ഒരു ഫയല്‍ ലഭിക്കും.
g. Comprehensive Report . Form P-7 ല്‍ തയ്യാറാക്കി ചീഫ് സൂപ്രണ്ട് ഒപ്പുവയ്ക്കുക.

16. മുകളിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ പരീക്ഷാഭവനിലേക്ക് അയക്കുന്നതിനുള്ള ഫയലുകൾ തയ്യാറാക്കണം. ഇതിൽ ചുവടെ ചേർത്തിരിക്കുന്ന നാല് ഫയലുകളാണ് ഉൾപ്പെടുത്തേണ്ടത്.

1. School Registration details
സെർവർ കമ്പ്യൂട്ടറിൽ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയപ്പോൾ തയ്യാറാക്കിയ School Registration details ( ഈ ഫയല്‍ ഉപയോഗിച്ചാണ് മറ്റു കമ്പ്യൂട്ടറുകളിലെ എക്‌സാം രജിസ്ട്രേഷൻ പൂർത്തിയാക്കിയത്) School Code_School_ Details എന്ന രീതിയിൽ ഇതിന് പേര് നല്‍കുക (ഉദാ: 34044_School_Details.itx).
2. Consolidated Scoresheet (PDF File).
എല്ലാ കമ്പ്യൂട്ടറിൽ നിന്നും Export ചെയ്‌ത ഫയലുകൾ സെർവർ കമ്പ്യൂട്ടറി Import ശേഷം അവസാനമായി ജനറേറ്റ് ചെയ്ത കൺസോളിഡേറ്റഡ് സ്കോർഷീറ്റ് ഫയൽ. ഇതിന് School Code.pdf എന്ന രീതിയിൽ പേര് നൽകുക. (ഉദാ: 34044.pdf)
3. സെർവർ കമ്പ്യൂട്ടറിലെ Export File
ഫൈനൽ സ്കോർഷീറ്റ് തയ്യാറാക്കിയതിന് ശേഷം സെർവർ കമ്പ്യൂട്ടറിലെ Export മെനു ഉപയോഗിച്ച് തയ്യാറാക്കുന്ന ഫയൽ. സ്‌കൂൾ കോഡ് ആണ് ഇതിന് ഫയൽ നാമമായി നൽകേണ്ടത്. ഇതിൽ സ്‌കൂളിൽ നടന്ന പരീക്ഷ യുടെ മുഴുവൻ വിവരങ്ങളും ഉണ്ടായിരിക്കും.ഈ ഫയലിൻ്റെ എക്സ്റ്റൻഷൻ itx. (ഉദാ: 34044.itx) എന്നായിരിക്കും.
4. സെർവർ കമ്പ്യൂട്ടറിലെ Final Export File
ഫൈനൽ സ്കോർഷീറ്റ് തയ്യാറാക്കിയതിനുശേഷം സെർവർ കമ്പ്യൂട്ടറിലെ Final Export മെനു ഉപയോഗിച്ച് തയ്യാറാക്കുന്ന ഫയൽ. Home ലെ pbhavan എന്ന ഫോള്‍ഡറില്‍ School Code_2024.csv എന്ന ഫയല്‍നാമത്തിലായിരിക്കും ഇത് ലഭിക്കുക. (ഉദാ: 10044_2024.csv). ഈ ഫയൽ ആണ് പരീക്ഷാഭവനിലേക്ക് അപ്‌പ്ലോഡ് ചെയ്യേണ്ടത്. ഈ ഫയൽ തുറന്നു നോക്കിയാൽ corrupted ആവാൻ സാധ്യതയുണ്ട്. School Code_2024 എന്ന പേരില്‍ ഒരു ഫോള്‍ഡറുണ്ടാക്കി ഈ നാല് ഫയലുകളും അതിലേയ്ക്ക് കോപ്പി ചെയ്യുക. തുടർന്ന് ഈ ഫോൾഡർ Zip ചെയ്ത് ഒരു പെൻഡ്രൈവിൽ പകർത്തി മുദ്ര വച്ച് വിദ്യാലയത്തിൽ സൂക്ഷിക്കേണ്ടതാണ്.

17. സ്കോർഷീറ്റ് അടങ്ങിയ മുദ്രവച്ച കവറും Form P-7 ൽ തയ്യാറാക്കിയ പരീക്ഷ റിപ്പോർട്ടിനോടൊപ്പം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിശ്ചിത തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ്.

18. ഓരോ സ്കൂളില്‍ നിന്നും SchoolCode_2024.csv എന്ന result file നെ iExaMS- ന്റെ HM login- ല്‍ ഉള്ള IT Mark upload എന്ന link വഴി upload ചെയ്യേണ്ടതാണ്.

സ്‌കൂൾ ഹെഡ്‌മാസ്റ്ററിൻ്റെ സാന്നിദ്ധ്യത്തിൽ ഐ.റ്റി പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുളള്ള അദ്ധ്യാപകർ ഐ.റ്റി മാർക്ക് upload ചെയ്യുമ്പോൾ ആ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെ മാർക്കും upload ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഒരു HM login വഴി ഒരു പ്രാവശ്യം മാത്രമേ ഐ.റ്റി. മാർക്ക് upload ചെയ്യുവാൻ സാധിക്കുകയുളളൂ.

19. പരീക്ഷാഭവനിലേക്ക് നല്കേണ്ട ഫയലുകൾ തയ്യാറാക്കി കഴിഞ്ഞാൽ പരീക്ഷയ്ക്ക് ഉപയോഗിച്ച എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും സ്കോർഷീറ്റ് അടക്കമുള്ള പരീക്ഷാ സംബന്ധിയായ എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്യേണ്ടതാണ്. അതിനുശേഷം എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും പരീക്ഷാ സോഫ്റ്റ്‌വെയർ അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. (ഇതിനായി സോഫ്റ്റ‌്‌വെയറിനോടൊപ്പം ലഭ്യമാക്കിയ uninstall- itexam.zip എന്ന ഫയൽ ഉപയോഗിക്കേണ്ടതാണ്).

20. ഏതെങ്കിലും കാരണവശാൽ റിസൾട്ട് എക്സ്പോർട്ട്/ഇം പോർട്ട് ചെയ്യുന്നതിന് സാധ്യമാകാതെ വന്നാൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന വിധത്തിൽ കൺസോളിഡേറ്റ് സ്കോർ ഷീറ്റ് എഴുതി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്.

21. വൈദ്യുതി തകരാറുമൂലം പരീക്ഷ തടസ്സപ്പെടാതിരിക്കുന്നതിന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Digital magazines by 24 February 2024

ഡിജിറ്റൽ മാഗസിനുകള്‍ 2024 ഫെബ്രുവരി 24 നകം സമര്‍പ്പിക്കണം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രധാന പ്രവർത്തനങ്ങളില്‍ ഒന്നാണ് ഡിജിറ്റൽ മാഗസിൻ. 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിന്റേയും ഡിജിറ്റൽ മാഗസിൻ ഫെബ്രുവരി മാസത്തിൽ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ തയാറാക്കുന്നതിന് മുന്‍പ് നിർദേശിച്ചിരുന്നു.

എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയാറാക്കി 2024 ഫെബ്രുവരി 24 നകം ഉപജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർക്ക് ഡിജിറ്റലായി നേരിട്ട് നല്‍കുകയോ ഇ-മെയിൽ വഴി അയച്ചു നല്കുകയോ ചെയ്യേണ്ടതാണ്. യൂണിറ്റുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍ സ്കൂള്‍ വിക്കിയില്‍ അപ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ട ഉല്പന്നമാണ്.

1. മാഗസിനിൽ ഉൾപ്പെടുത്തേണ്ട രചനകൾ ശേഖരിക്കുക. കുട്ടികളുടെ രചനകൾക്ക് പ്രാമുഖ്യം നൽകണം.

2. 2022 – 25 ബാച്ചിന്റെ മലയാളം കംമ്പ്യൂട്ടിംഗ് ക്ലാസുകളുടെ ഭാഗമായി മാഗസിൻ തയ്യാറാക്കുക.

3. കൈറ്റ് മാസ്റ്റർ/ കൈറ്റ് മിസ്ട്രസ് മാഗസിൻ പൂർണ്ണമായി പരിശോധിക്കേണ്ടതും പകർപ്പവകാശമുള്ള ചിത്രങ്ങളും മറ്റ് രചനകളും മാഗസിനിൽ ഇല്ലായെന്ന് ഉറപ്പാക്കുക.

4. 2024 ഫെബ്രുവരി 24 ന് മുൻപ് മാഗസിൻ തയ്യാറാക്കേണ്ടതും .pdf രൂപത്തിലുള്ള പതിപ്പ് ഉപജില്ലയുടെ ചുമതല വഹിക്കുന്ന കൈറ്റ് മാസ്റ്റർ ട്രെയിനർക്ക് ഇമെയിലായോ നേരിട്ടോ നൽകുക. (School code ഫയൽ നാമമായി).

5. ഡിജിറ്റല്‍ മാഗസിനുകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം. lkidukki@gmail.com

കൈറ്റിന്റെ സര്‍ക്കുലര്‍ ഇവിടെ വായിക്കാം.

SSLC IT Examination 2024 – Invigilator Data Capture

2024 SSLC IT Examination ജോലികൾക്കായി അധ്യാപകരെ നിയോഗിക്കുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തിന് തൊ‍ടുപുഴ വിദ്യാഭ്യാസജില്ലയില്‍ പ്രത്യേക സോഫ്റ്റ്‍വെയർ (IT Exam Management System) സജ്ജമാക്കിയിട്ടുണ്ട് എന്ന് DEO അറിയിച്ചു.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ഐ. ടി. പഠിപ്പിക്കുന്ന എല്ലാ അധ്യാപകരുടെയും, SITC, JSITC എന്നിവരുടെയും വിവരങ്ങൾ ഈ സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തി 24.01.2024 (ബുധന്‍) തീയതി 02.00 pm ന് മുന്‍പ് Confirm ചെയ്യേണ്ടതാണ്. Confirm ചെയ്ത ശേഷം അധ്യാപകരുടെ പട്ടിക Print എടുത്ത് HM Sign ചെയ്ത് 25/01/2023 (വ്യാഴം) മുമ്പായി DEO ഓഫിസിൽ എത്തിക്കേണ്ടതാണ്.

സ്കൂളുകള്‍ സോഫ്റ്റ്‍വെയർ സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള ക്രിഡന്‍ഷ്യലുകള്‍ താഴെ പറയുന്ന പ്രകാരമാണ്.

Web Address : https://ktm.keralaite.in/login/

Username : School Code (eg. 29001)
Password : School Code (eg. 29001)

Step 1 – ലോഗ് ഇൻ ചെയ്തു പാസ് വേഡ് മാറ്റുക

Step 2 – School Details നൽകി Update ചെയ്യുക

Step 3 – Staff Listൽ ഹൈസ്ക്കൂൾ വിഭാത്തിൽ ഐ. ടി. പഠിപ്പിക്കുന്ന എല്ലാ അധ്യാപകരുടെയും, SITC, JSITC എന്നിവരുടെ വിവരങ്ങൾ ചേർക്കണം. Add, Edit, Delete ബട്ടണുകൾ ഉപയോഗിച്ച് അധ്യാപകരുടെ വിവരങ്ങൾ ചേർക്കുകയോ, തിരുത്തുകയോ ചെയ്യാം. SITC, മുൻ SITC, പരീക്ഷ നടത്തി പരിചയമുള്ളവരുടെ പേരുകള്‍ ഡെപ്യൂട്ടി ചീഫായി നൽകേണ്ടതാണ്.

Step 4 Confirm Data ബട്ടൺ ഉപയോഗിച്ച് ഡേറ്റ കൺഫേം ചെയ്യുക. ശേഷം റിപ്പോർട്ട് പ്രിന്റ് എടുത്ത് എല്ലാ അധ്യാപകരും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

ലഭിച്ച പ്രിന്റ് HM ഒപ്പിട്ട് 25/01/2024 (വ്യാഴം) മുമ്പായി DEO ഓഫിസിൽ എത്തിക്കേണ്ടതാണ് എന്ന് DEO അറിയിച്ചു.

2024 SSLC Model IT Examination January 17 onwards

എസ്.എസ്.എല്‍.സി. ഐ.റ്റി. മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ 29 വരെ

പത്താം ക്ലാസ്സിലെ ഈ വർഷത്തെ (2024) മോഡൽ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ സര്‍ക്കുലര്‍ (നം. ഇ.എക്സ്/എ(4)/50000/2023/സി.ജി.ഇ തീയതി:12.01.2024) പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചു.

പത്താം ക്ലാസ്സിലെ (2023-2024) ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷ മുൻവർഷങ്ങളിലേതു പോലെ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്നതിനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

പരീക്ഷ 2024 ജനുവരി 17-ന് തുടങ്ങി ജനുവരി 29-നകം പൂർത്തിയാക്കേണ്ടതാണ്. പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങള്‍, സ്കോറുകള്‍ എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ സര്‍ക്കുലറിന് അനുബന്ധമായി നല്‍കിയിട്ടുണ്ട്.

ഐ.ടി പരീക്ഷയ്ക്ക്‌ തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട്‌ ഭാഗങ്ങളുണ്ട്‌. സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ തിയറി-പ്രാക്ടിക്കല്‍ ഭാഗങ്ങള്‍ കമ്പ്യൂട്ടറില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്‌പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്‌.

സ്‌കോറും മൂല്യനിര്‍ണ്ണയവും

ഐ.ടി പരീക്ഷയ്ക്ക്‌ 50 സ്‌കോറാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അതില്‍ 10 സ്കോര്‍ തിയറി ഭാഗത്തിനും 28 സ്കോര്‍ ഐ.ടി ശേഷികള്‍ പരിശോധിക്കുന്ന പ്രാക്ടിക്കല്‍ ഭാഗത്തിനും 2 സ്‌കോര്‍ ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്ക്‌ ബുക്കിനും 10 സ്കോര്‍ സി.ഇ പ്രവര്‍ത്തനങ്ങള്‍ക്കും ആണ്‌.

പ്രാക്ടിക്കല്‍ വര്‍ക്ക്‌ ബുക്കും 28 സ്‌കോറിനുളള പ്രാക്ടിക്കല്‍ ഭാഗത്തിന്റെ ഉല്പന്നങ്ങളും പരീക്ഷ നടത്തുന്ന അദ്ധ്യാപകര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തേണ്ടതാണ്‌. തിയറി ഭാഗത്തിന്റെ മൂല്യനിര്‍ണ്ണയം സോഫ്റ്റ്‌വെയര്‍ നടത്തുന്നതാണ്‌. ഐ.ടി പരീക്ഷയുടെ സമയം 1 മണിക്കൂര്‍ ആണ്‌(സമാശ്വാസ സമയം ഉള്‍പ്പെടെ).

ഭാഗം 1 – തിയറി

തിയറി ഭാഗത്തിന്റെ സ്കോര്‍ 10 ആണ്‌. രണ്ട്‌ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌ ഈ ഭാഗത്ത്‌ ഉണ്ടാവുക. അവ ചുവടെ ചേര്‍ത്തിരിക്കുന്നു.

വിഭാഗം 1– തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഈ വിഭാഗത്തിലെ ചോദ്യങ്ങള്‍ക്ക്‌ ½ സ്‌കോറാണ്‌, 10 ചോദ്യങ്ങളുണ്ടാകും. 10 ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്‌.

വിഭാഗം 2– തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട്‌ ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യങ്ങളാണിവ. ഓരോ ചോദ്യത്തിനും 1 സ്‌കോറാണ്‌. ഈ വിഭാഗത്തില്‍ 5 ചോദ്യങ്ങളുണ്ടാവും. 5 ചോദ്യങ്ങള്‍ക്കും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്‌.

ഭാഗം 2പ്രാക്ടിക്കല്‍

പ്രാക്ടിക്കല്‍ ഭാഗത്തിന്റെ സ്‌കോര്‍ 28 ആണ്‌. നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍ ഓരോ വിഭാഗത്തിലും ലഭ്യമാകുന്ന 2 ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ്‌ ഉത്തരം നല്‍കേണ്ടത്‌. പ്രാക്ടിക്കല്‍ഭാഗത്ത്‌ ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങളും ഓരോ പാഠഭാഗത്തിനമുള്ള സ്‌കോറും ചുവടെ ചേര്‍ത്തിരിക്കുന്നു.

പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫോമുകള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.       Form_P1_model_exam   Form_P2_model_exam   Form_P3_model_exam

പരീക്ഷാ കേന്ദ്രത്തിലെ എല്ലാ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തു എന്നു ഉറപ്പു വരുത്തേണ്ടതാണ്.

എല്ലാ കുട്ടികളുടെയും പരീക്ഷ പൂർത്തീകരിച്ചശേഷം സെർവർ കമ്പ്യൂട്ടറില്‍ നിന്ന് എക്സ്പോർട്ട് ചെയ്തെടുത്ത ഫയൽ ഒരു ഫോൾഡറിലേക്ക് പകർത്തി ഒരു കോപ്പി പെൻഡ്രൈവിൽ എടുത്ത് സുരക്ഷിതമായി സ്കൂ‌ളിൽ സൂക്ഷിക്കേണ്ടതുമാണ്.

കൺസോളിഡേറ്റഡ് സ്കോർഷീറ്റ് തയ്യാറാക്കി അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും, അതിൽ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഓരോ കുട്ടിക്കും ഇൻവിജിലേറ്റർ നൽകിയ പ്രാക്ട‌ിക്കൽ മാർക്ക് സ്കോർ ഷീറ്റിൽ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിൽ ചുമതലയുളള SITC- സൂപ്രണ്ടും ഒപ്പുവച്ച് പ്രത്യേകം കവറിലാക്കി മുദ്ര വയ്ക്കണം.

പരീക്ഷാ പ്രവര്‍ത്തനങ്ങളുടെ റിസൽട്ട് സി.ഡി തയ്യാറാക്കണം. ഇതിൽ School Registration Details ഫയൽ, സർവർ കമ്പ്യൂട്ടറിൽ നിന്നും export ചെയ്തെടുക്കുന്ന (മുഴുവൻ കുട്ടികളുടെയും റിസൽട്ട് അടങ്ങിയ) Export ഫയൽ, സ്കോർഷീറ്റിറ്റിന്റെ PDF ഫയൽ എന്നിവയാണ് സി.ഡിയില്‍ ഉൾപ്പെടുത്തേണ്ടത്.

സ്കോർഷീറ്റിന്റെ പ്രിന്റ് ഔട്ട് അടങ്ങിയ മുദ്ര വച്ച കവർ 2024 ഫെബ്രുവരി 2-ന് മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതും, റിസൽട്ട് ഫയലുകൾ സമ്പൂർണ്ണ യിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്.

Annual Maintenance Contract to Warranty Expired Multimedia Projectors

ഹൈടെക് സ്കൂൾ പദ്ധതിയിലൂടെ കൈറ്റ് വിതരണം ചെയ്തിട്ടുള്ള മൾട്ടി മീഡിയ പ്രൊജക്ടറുകളുടെ വാറണ്ടി 2023 ഡിസംബറിൽ അവസാനിച്ചു.

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് നൽകിയ ഐ.ടി. ഉപകരണങ്ങൾക്ക് വാറണ്ടി അവസാനിക്കുന്നതനുസരിച്ച് AMC (Annual Maintenance Contract) ഏർപ്പെടുത്തുന്നതിന് കൈറ്റ് മുമ്പ് തീരുമാനിച്ചിട്ടുണ്ട്. വാറണ്ടി പൂർത്തിയായ മൾട്ടി മീഡിയ പ്രൊജക്ടറുകൾക്ക് AMC ഏർപ്പെടുത്തുന്നതിനായി പ്രൊജക്ടറുകളുടെ നിലവിലെ പ്രവർത്തനക്ഷമത കണ്ടെത്തെണ്ടേതുണ്ട്.

ഇതിനുള്ള പരിശോധനയും വിവരങ്ങള്‍ രേഖപ്പെടുത്തലും പ്രഥമാധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സ്കുളില്‍ നടത്തേണ്ടതാണ്. പരിശോധനാ വിവരങ്ങള്‍ സമ്പൂര്‍ണ്ണയിലൂടെയാണ് രേഖപ്പെടുത്തേണ്ടത്. അവസാന തീയതി 15.01.2024.

ഓൺലൈനിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ

സമ്പൂർണയിൽ ലോഗിനില്‍ ലഭിക്കുന്ന AMC-Status Survey ലിങ്കില്‍ മൾട്ടിമീഡിയ പ്രൊജക്ടറുകളുടെ SERIAL NUMBER ലഭ്യമാകും. ഓരോ പ്രൊജക്ടറും പ്രവർത്തനക്ഷമമാണോ / അല്ലയോ എന്ന് ഇവിടെ രേഖപ്പെടുത്തി Confirm ചെയ്യേണ്ടതാണ്.

വിശദാംശങ്ങള്‍ ചേര്‍ക്കേണ്ട സ്കൂളുകളുടെ പട്ടിക താഴെ ചേര്‍ക്കുന്നു
High SchoolsVocational/ Higher Secondary Schools

സ്കൂളുകള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവര്‍ പരിശോധിച്ച് തുടര്‍നടപടികള്‍ ചെയ്യുന്നതാണ്

വിശദാംശങ്ങള്‍ക്കായി കൈറ്റിന്റെ സര്‍ക്കുലര്‍ (No. KITE/2024/Survey/1515 (1) തീയതി: 09.01.2024) വായിക്കുക.