പീരുമേട് ഉപജില്ല യു.പി. ഐ.സി.റ്റി പരിശീലനം 28.04.2017 മുതല്‍

 

പീരുമേട് ഉപജില്ല യു.പി. .സി.റ്റി പരിശീലനം 28.04.2017 മുതല്‍ ആരംഭിക്കുന്നു. മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ആണ്    പരിശീലന കേന്ദ്രം പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് സഹായകമായിരിക്കും.

ലിസ്റ്റ് ഇവിടെ പരിശോധിക്കാം

സെന്റ് ആന്റണീസ് ഹൈസ്കൂള്‍ മുണ്ടക്കയം

യു.പി. ഐ.സി.റ്റി പരിശീലനം – തീയതിയില്‍ മാറ്റം

Screenshot from 2017-04-23 18:43:23.png

2017 ഏപ്രില്‍ 24 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 24 ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള യു.പി. .സി.റ്റി പരിശീലനങ്ങള്‍ ഏപ്രില്‍ 25 ന് അതാത് കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. അദ്ധ്യാപകരുടെ ലിസ്റ്റിനും മറ്റ് ക്രമീകരണങ്ങള്‍ക്കും മാറ്റമില്ല.

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി

ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കു് വിഷയാധിഷ്ഠിത ഐ.സി.റ്റി പരിശീലനം 2017 മെയ് 8 മുതല്‍ മെയ് 30 വരെ

Screenshot from 2017-04-22 23:17:21.png

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകര്‍ക്കും .സി.റ്റി സാദ്ധ്യതകളുപയോഗിച്ച് അവധിക്കാല പരിശീലനം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ അദ്ധ്യാപകരുടെ വിഷയാധിഷ്ഠിത ഐ.സി.റ്റി പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുന്നു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങള്‍ .സി.റ്റി ധിഷ്ഠിതമായി വിനിമയം ചെയ്യുന്നതിനായി അദ്ധ്യാപകര്‍ക്ക് വിഷയാധിഷ്ഠിത പരിശീലനം നല്‍കുന്നതിന് 10 വിഷയങ്ങള്‍ക്കും പ്രത്യേകം മൊ‍ഡ്യൂള്‍ തയ്യാറായിക്കഴിഞ്ഞു. വിഷയാധിഷ്ഠിത ഐ.സി.റ്റി അദ്ധ്യാപക പരിശീലനം 2017 മെയ് 8 മുതല്‍ മൂന്ന് ദിവസം വീതമുള്ള ബാച്ചുകളായി മെയ് 30 ന് അവസാനിക്കും.

അവധിക്കാല പരിശീലനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി എല്ലാ ‍ഹൈസ്കൂള്‍ അദ്ധ്യാപകരുടേയും വ്യക്തിഗത വിവരങ്ങളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഐ.റ്റി@സ്കൂള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. www.itschool.gov.in എന്ന വെബ്ബ് സൈറ്റ് തുറന്ന് Training Management System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്ററേഷന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക.

2. ഓരോ സ്കൂളും അവരുടെ സ്കൂളിന്റെ സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യാനുപയോഗിക്കുന്ന യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കുക.

3. Registration എന്ന Option ഉപയോഗിച്ച് മുഴുവന്‍ അദ്ധ്യാപകരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി Add ബട്ടണില്‍ മൗസ് അമര്‍ത്തുക.

4. രജിസ്റ്ററേഷന്‍ ആവശ്യമായ വിവരങ്ങള്‍ ഇനി പറയുന്നവയാണ്. Name of Teacher, PEN, Category, Training Subject, Mobile Number, Email Id. PEN നിലവിലില്ലാത്തവര്‍ക്ക് If Pen not available എന്നതിന് Temporary/ Daily Wages എന്നോ PEN Not Yet Generated എന്നോ ഉചിതമായ വിവരം ചേര്‍ത്ത് രജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

5. സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ അവരവരുടെ സ്കൂളിലെ എല്ലാ ഹൈസ്കൂള്‍ അദ്ധ്യാപകരുടേയും ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ നടപടികള്‍ 2017 ഏപ്രില്‍ 29ന് വൈകിട്ട് 5.00 മണിക്ക് മുന്‍പായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ്.

6. ഓരോ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അവരുടെ പരിധിയില്‍ വരുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള രജിസ്റ്ററേഷന്‍ നിരീക്ഷിക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി

 

തൊടുപുഴ ഉപജില്ലയിലെ യു.പി. ഐ.സി.റ്റി പരിശീലനം 24.04.2017ന് തൊടുപുഴയിലും, 26.04.2017ന് കരിമണ്ണൂരിലും

Screenshot from 2017-04-22 17:22:07.png

തൊടുപുഴ ഉപജില്ലയിലെ അടുത്ത ബാച്ച് യു.പി. .സി.റ്റി പരിശീലനം 24.04.2017മുതല്‍ ഐ.റ്റി@സ്കൂള്‍ ജില്ലാ കേന്ദ്രത്തിലും, 26.04.2017മുതല്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കരിമണ്ണൂരിലും ആരംഭിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് അഭികാമ്യമായിരിക്കും.

അദ്ധ്യാപകര്‍ ലിസ്റ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെ പരിശീലനത്തിന് എത്തേണ്ടതാണ്. തൊടുപുഴ ഉപജില്ലയിലെ തന്നെ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുന്നതല്ല.

മറ്റ് ജില്ലകളില്‍ നിന്നും പരിശീലനത്തിനായി എത്തുന്നവര്‍ തങ്ങളുടെ പേര് ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതു കൂടാതെ പരിശീലനത്തിനെത്തുന്ന അന്യജില്ലാ അദ്ധ്യാപകര്‍ തന്റെ പേര്, PEN നമ്പര്‍, സ്കൂളിന്റെ പേര്‌, സ്കൂള്‍ കോഡ് എന്നിവ സഹിതം ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററിനെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖേന ഇമെയില്‍ ചെയ്ത് അറിയിക്കേണ്ടതാണ്.

പരിശീനലത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പട്ടിക ഇവിടെ പരിശോധിക്കാം

ജില്ലാ കേന്ദ്രം, .റ്റി@സ്കൂള്‍ തൊടുപുഴ

സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കരിമണ്ണൂര്‍

നെടുങ്ക​ണ്ടം സബ്‌ജില്ലയുടെ രണ്ടാം യു.പി. ഐ.സി.റ്റി പരിശീലനം 24.04.2017 മുതല്‍ ആരംഭിക്കുന്നു

Screenshot from 2017-04-22 13:03:48.png

നെടുങ്കണ്ടം സബ്‌ജില്ലയുടെ രണ്ടാം യു.പി. .സി.റ്റി പരിശീലനം 24.04.2017 മുതല്‍ ആരംഭിക്കുന്നു. GHSS കല്ലാര്‍, NSPHSS പുറ്റടി എന്നിവ പരിശീലന കേന്ദ്രങ്ങളാണ്. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരു വിവരം താഴെ ചേര്‍ക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് സഹായകമായിരിക്കും.

ഈ പരിശീലനത്തിന് ശേഷം യു.പി. .സി.റ്റി പരിശീലനത്തില്‍ ഇതുവരെ ലിസ്റ്റിലുള്‍പ്പെടാത്ത 35 അധ്യാപകര്‍ക്കായി ഏതെങ്കിലും ഒരു സെന്ററില്‍ വച്ച് ഒരു ബാച്ച് പരിശ്ശീലനം കൂടി മാത്രം നടത്തുന്നതാണ്. ആയതിനാല്‍ നിലവില്‍ ലിസ്റ്റിലുള്ള എല്ലാ അധ്യാപകരും നിര്‍ബന്ധമായും ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ള പരിശ്ശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

ലിസ്റ്റ് ഇവിടെ പരിശോധിക്കാം

VENUE: GHSS KALLAR

VENUE: NSPHSS PUTTADY

ഐ.സി.ടി പരിശീലനം-കട്ടപ്പന സബ്‌ജില്ല

ict kattappana

കട്ടപ്പന ഉപജില്ല യു.പി. .സി.റ്റി പരിശീലനം 24.04.2017 മുതല്‍ 27.04.2017 വരെ. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍‌മെന്റ് ഹൈസ്ക്കൂള്‍.ശാന്തിഗ്രാം,സെന്റ് മേരീസ് ഹയര്‍സെക്കന്ററിസ്ക്കൂള്‍ മുരിക്കാശ്ശേരി എന്നിവ  പരിശീലന കേന്ദ്രങ്ങളാണ്. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് സഹായകമായിരിക്കും.

ലിസ്റ്റ് ഇവിടെ പരിശോധിക്കാം

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍‌മെന്റ് ഹൈസ്ക്കൂള്‍.ശാന്തിഗ്രാം

സെന്റ്മേരീസ് ഹയര്‍സെക്കന്ററിസ്ക്കൂള്‍ മുരിക്കാശ്ശേരി

പീരുമേട് ഉപജില്ല യു.പി. ഐ.സി.റ്റി പരിശീലനം 21.04.2017 മുതല്‍

Screenshot from 2017-04-20 13:27:24.png

പീരുമേട് ഉപജില്ല യു.പി. .സി.റ്റി പരിശീലനം 21.04.2017 മുതല്‍ ആരംഭിക്കുന്നു. സെന്റ് ആന്റണീസ് ഹൈസ്കൂള്‍ മുണ്ടക്കയവും, എം... ഹൈസ്കൂള്‍ മുരിക്കടിയും പരിശീലന കേന്ദ്രങ്ങളാണ്. പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് സഹായകമായിരിക്കും.

ലിസ്റ്റ് ഇവിടെ പരിശോധിക്കാം

സെന്റ് ആന്റണീസ് ഹൈസ്കൂള്‍ മുണ്ടക്കയം

എം... ഹൈസ്കൂള്‍ മുരിക്കടി

 

രണ്ടാമത്തെ സ്പെല്‍ ഐ.സി.റ്റി. യു.പി. പാഠപുസ്തക പരിശീലനം

UP ICT 2nd Spell.png

രണ്ടാമത്തെ സ്പെല്‍ .സി.റ്റി. യു.പി. പാഠപുസ്തക പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പേരു വിവരം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ സ്കൂളില്‍ ലഭ്യമായ ലാപ്‌ടോപ്പ് കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിലെ വ്യക്തിഗതമായ പ്രായോഗിക പരിശീലനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് സഹായകമായിരിക്കും.

ഉപജില്ല

കേന്ദ്രം

അടിമാലി

ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ രാജാക്കാട്

അറക്കുളം

ഈ വാരം പരിശീലനം ഇല്ല

തൊടുപുഴ

ജില്ലാ കേന്ദ്രം, .റ്റി@സ്കൂള്‍ തൊടുപുഴ

സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കരിമണ്ണൂര്‍

പീരുമേട്

ഈ വാരം പരിശീലനം ഇല്ല

കട്ടപ്പന

സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ കട്ടപ്പന

നെടുങ്കണ്ടം

ഈ വാരം പരിശീലനം ഇല്ല

മൂന്നാര്‍

ലിറ്റില്‍ ഫ്ലവര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മൂന്നാര്‍

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി

കുട്ടിക്കൂട്ടം പരിശീലനം ഇനി മധ്യവേനലവധിക്ക് ശേഷം

Kuttikoottam_After_Vacation.png

കുട്ടിക്കൂട്ടം പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ബഹു. ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്ന് നം.6-40638/2016-തീയതി:12.04.2017 നമ്പരായി ഇറക്കിയ ഉത്തരവ് അനുസരിച്ച് ജില്ലയിലെ വരള്‍ച്ചയും, ഉയര്‍ന്ന അന്തരീക്ഷതാപനിലയും നിലനില്‍ക്കുന്ന സാഹചര്യം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുള്ളതിനാല്‍ 2017 മെയ് 31 വരെ ജില്ലയിലെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ലാ എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. ആയതിനാല്‍ കുട്ടിക്കൂട്ടം പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. 2017 മെയ് 31 ന് ശേഷം കുട്ടിക്കൂട്ടം പരിശീലനം പുനരാരംഭിക്കുന്നതാണ്.

Order of Collector.png

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി

യു. പി. അദ്ധ്യാപക ഐ.സി.റ്റി. പരിശീലനം – പൂര്‍ത്തികരണ നിര്‍ദ്ദേശങ്ങള്‍

Up_Trng_Completion.pngയു. പി. അദ്ധ്യാപകരുടെ അവധിക്കാല ഐ.സി.റ്റി. പരിശീലനം ഫലപ്രദമായി പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 01/04/2017 ലെ സര്‍ക്കുലറിന്റെ തുടര്‍ച്ചയായി ഐ.റ്റി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ 12/04/2017 ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ പ്രസക്തമായ നിര്‍ദ്ധേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. പരിശീലനത്തില്‍ പങ്കടുക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും പരിശീലന മൊഡ്യൂള്‍ വിതരണം ചെയ്യുന്നതാണ്.

2. പരിശീലനത്തന്റെ അവസാനം എല്ലാ അദ്ധ്യാപകരില്‍ നിന്നും ഫീഡ്ബാക്ക് ഫോം ശേഖരിക്കുന്നു. പരിശീലനത്തന്റെ കാര്യക്ഷമത പരിശോധിക്കുന്നു.

3. പരിശീലനത്തന്റെ സമഗ്രമായ മോണിട്ടറിംഗിനായി ട്രയിനിംഗ് മാനേജ്മെന്റ് സിസ്റ്റവും, ഫീല്‍ഡ് തല പരിശീലനകേന്ദ്ര സന്ദര്‍ശന സംഘങ്ങളും.

4. അവധിക്കാല പരിശീലനത്തില്‍ നാലുദിവസവും പരിശീലന സമയം മുഴുവന്‍ പങ്കടുക്കുന്ന അദ്ധ്യാപകര്‍ക്കുമാത്രമാണ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും മെസ് അലവന്‍സും അനുവദിക്കുകയുള്ളൂ.

5. പരിശീലനത്തിന്റെ ഏതെങ്കിലും പഠനമേഖലയില്‍ പങ്കെടുക്കുന്നതിന് കഴിയാതെ വന്നാല്‍ ടി അദ്ധ്യാപകര്‍ അടുത്ത ബാച്ചില്‍ പ്രസ്തുത പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും മെസ് അലവന്‍സും നല്‍കുകയുള്ളൂ.

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി