SCHOOL UNIFORM – ONLINE DATA ENTRY

സംസ്ഥാനത്തെ  സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും BPL ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്നു.

  • 29/8/2013 അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്.
  • 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം സൈറ്റില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
  • UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച  യൂസര്‍ നെയിമും  പാസ്‌വേഡും തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
  • യൂസര്‍ നെയിം സ്കൂള്‍ കോഡ് തന്നെയാണ്. പാസ്‌വേഡ്  മറന്നെങ്കില്‍ സൈറ്റില്‍ ലഭ്യമായ Forgot password എന്ന സൗകര്യം ഉപയോഗിക്കുക.
  • സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും ചുവടെ നല്‍കുന്നു.

Easy PF Calculator- TA&NRA-with New Forms

Easy PF Calculator- TA&NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.

Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.

Installation Steps

  • ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
  • ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
  • Printer കണക്ട് ചെയ്ത് Power On ചെയ്യുക
  • Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
  • തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.

gutenprint printer driver for ubuntu

എല്ലാ പ്രിന്ററിലും പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ മോഡലില്‍ വിജയിച്ചുവെന്നുള്ള വിവരം comment ആയി അറിയിക്കുക. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും. ഈ driver നെ പറ്റിയുള്ള വിവരം നല്‍കിയത് GVHSS മണിയാറന്‍കുടിയിലെ ശ്രീ.VN Prasad ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – visit gutenprint website 

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും

Online Bookmarking..

നാം നിത്യേന എത്രയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു.പലരും സൈറ്റുകള്‍ പിന്നീടുള്ള ആവശ്യത്തിനായി ബുക്ക്മാര്‍ക്ക് ചെയ്തു വയ്ക്കാറുണ്ട്.എന്നാല്‍ ഇങ്ങനെ ബുക്ക്മാര്‍ക്ക് ചെയ്ത വിലാസം ആ കമ്പ്യൂട്ടറില്‍ മാത്രമേ ഉണ്ടാവൂ.മറ്റൊരു കമ്പ്യൂട്ടറില്‍ ഇത് ലഭിക്കില്ല. ഇതിനൊരു പരിഹാരമാണ്  Online Bookmarking. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും

Youtube ല്‍ നിന്നും VIDEO Download ചെയ്യാം

  • IT@School Ubuntu 9.10 ഉപയോഗിച്ച് Youtube ല്‍ നിന്നും Video download ചെയ്യുന്നതിനായി താഴെ പറയുന്ന steps ചെയ്യുക.
  • 1. http://www.youtube.com എന്ന സൈറ്റില്‍ നിന്നും ആവശ്യമുള്ള video search ചെയ്ത്  play ചെയ്യിക്കുക.
  • 2. വീഡിയോ load ചെയ്തതിനു ശേഷം Internet window minimise ചെയ്യുക.(close ചെയ്യരുത്)
  • 3. Computer-File system-tmp തുറക്കുക.
  • 4. അതില്‍ load ചെയ്ത വീഡിയോ കാണാവുന്നതാണ്.
  • 5. ആ വീഡിയോ desktop ലേക്ക് drag ചെയ്തിടുക.

IT@School Ubuntu 9.10 Installation

  • IT@School Ubuntu 9.10 installation സ്റ്റെപ്പുകള്‍ screenshots സഹിതം download ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • IT@School Ubuntu 9.10 installation manual

Flash Player in Linux

  • IT@School GNU/Linux ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വീഡിയോ ഫയലുകള്‍ കാണുന്നതിനായി install missing plugin എന്ന നിര്‍ ദ്ദേശം കാണാം. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താലും സാധാരണയായി വീഡിയോകള്‍ കാണാന്‍ കഴിയാറില്ല.ഈപ്രശ്നം പരിഹരിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ flash-plugin ഉം ഇവിടെ ക്ലിക്ക് ചെയ്താല്‍ mozilla-plugin ഉം ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെയ്ത് കിട്ടുന്ന deb file കളില്‍ right clickചെയ്ത് open with Gdebi package installer എന്ന option ല്‍ click ചെയ്യുക.. install packages എന്ന option click ചെയ്യുക.രണ്ട് plugin കളും install ചെയ്ത ശേഷം restart ചെയ്യുക.