അദ്ധ്യാപക സംഗമ കേന്ദ്രങ്ങള്‍

2017 മാര്‍ച്ച് 24വെള്ളിയാഴ്ച്ച അദ്ധ്യാപക സംഗമത്തിനായി മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് RMSA ഒഫീസില്‍ നിന്നും ഇമെയിലിലൂടെ എല്ലാ സ്കൂളുകളിലും അറിയിച്ചിട്ടുണ്ട്.

കേന്ദ്രങ്ങള്‍ താഴെ പറയുന്ന വിധത്തിലാണ്.

1. GHS KANJIRAMATTOM

2. SJHS KARIMANNOOR

3. MKNMHS KUMALRAMANGALAM

4. SSHS VAZHITHALA

5. SNDP ADIMALI

6. GHS MUTTOM

7. GHS RAJAKKAD

8. SNMHS VANNAPPURAM

9. GHS KALLARKUTTY

10. GVHS Nedumkandam

11. GHS VAGAMON

12. PHSS Vandiperiyar

13. SGHS VAZHATHOPE

14. GVHS Munnar

15. PHSS Elappara

16. GHSS Pambanar

17. GVHS Kumily

18. GHS Amaravathy

19. GHS Marayoor

20. STHS Erattayar

21. SMHS Marykulam

22. SGHS Kattappana

23. SMHS Murikkassery

24. SGHS KALAYANTHANI

25. NSPHS PUTTADY

ഈ പരിശീലന കേന്ദ്രങ്ങളില്‍ അദ്ധ്യാപക സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന ക്രമീകരണങ്ങള്‍ അതാത് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ 23.03.2017വ്യാഴാഴ്ച്ച തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.

ആവശ്യമായ ക്രമീകരണങ്ങള്‍

1. വൈദ്യുതി ലഭ്യത 

2. സ്വിച്ച് ബോര്‍ഡ്/ എക്‌‌‌‌സ്റ്റന്‍ഷന്‍ ബോക്സ്

3. ഉബുണ്ടു (14.04 ഓപ്പറേറ്റിംങ് സിസറ്റം) ലഭ്യമായ ലാപ്പ്ടോപ്പ്.

4. എല്‍. സി. ഡി. പ്രോജക്ടര്‍

5. വി. ജി. . കേബിള്‍

6. പ്രോജക്ഷന്‍ സൗകര്യം

7. ടേബിള്‍

ക്രമീകരണങ്ങള്‍ ഒരുക്കാനും, പരിശീലന കേന്ദ്രങ്ങളില്‍ തുടര്‍ സഹായങ്ങള്‍ക്കും SITC, JSITC എന്നിവരുടെ സേവനം പ്രഥമാദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍

.റ്റി@സ്കൂള്‍, ഇടുക്കി

 

അദ്ധ്യാപക സംഗമം 2017 മാര്‍ച്ച് 24 വെള്ളിയാഴ്ച്ച

Cluster

കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക് ഏവര്‍ക്കും സ്വാഗതം.

ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധ‌ിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബ‍‍ൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.

നമ്മുടെ ലക്ഷ്യം ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.

2017 മാര്‍ച്ച് 24 ന്

നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?

1. ഹൈടെക് ക്ലാസ്സ് മുറികളിലെ അറിവുനിര്‍മ്മാണ പ്രക്രിയ

ഇതിനായി ഫലപ്രദമായ ഐ സി റ്റി പഠനസാമഗ്രികള്‍

കണ്ടെത്തല്‍, സ്വീകരിക്കല്‍,

നിര്‍മ്മിക്കല്‍, പ്രയോഗിക്കല്‍,

മികച്ച പഠനാനുഭവം കുട്ടിക്ക് നല്‍കല്‍

2. ജൈവവൈവിദ്ധ്യ ഉദ്യാനം ഒരുക്കല്‍ എന്തിന്? എങ്ങനെ?

പ്രകൃതി ഒരു പാഠപുസ്തകമാണ്.

പ്രകൃതിയില്‍ നിന്നും പഠിക്കാന്‍,

പ്രകൃതിയെ സംരക്ഷിക്കാന്‍,

സഹജീവിബോധം വളര്‍ത്താന്‍,

സസ്യജന്തു പാരസ്പര്യം അറിയാന്‍,

ജലസംരക്ഷണ പ്രാധാന്യം വളര്‍ത്താന്‍

ജൈവവൈവിദ്ധ്യ ഉദ്യാനം സ്കൂള്‍ കാമ്പസില്‍ നിര്‍മ്മിക്കല്‍

3. സ്കൂള്‍ എന്ന ടാലന്റ് ലാബ്

കുട്ടികളിലെ സവിശേഷ പ്രതിഭയെ കണ്ടത്തി പ്രോത്സാഹിപ്പിക്കാന്‍.

കുട്ടികളുടെ ആത്മാവിഷ്കാരത്തിന് അവസരമൊരുക്കല്‍

കുട്ടികളുടെ അനഭിലഷണീയ പ്രകൃതവും,

പ്രവണതകളും തടയാന്‍

സ്കൂളിനെ ഒരു കലാകായികസാംസ്കാരിക പാര്‍ക്കായി വികസിപ്പിക്കാന്‍

ഇതിനുള്ള ധാരണയും മനോഭാവവുമുള്ള അദ്ധ്യാപക സമൂഹം ഉണ്ടാക്കല്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി

കുട്ടികളുടെ പ്രതിഭ കണ്ടത്തി വളര്‍ത്താന്‍

നമ്മുടെ സ്കൂള്‍ സജ്ജമാണോ?

ശ്രദ്ധയില്‍പെടാതെ പോയ പ്രതിഭകളുണ്ടോ?

എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം?

അദ്ധ്യാപകന്‍ തയ്യാറാകല്‍

നിലവിലുള്ള സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തലും,

കാര്യക്ഷമമാക്കലും

പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തല്‍

പ്രയോഗസാദ്ധ്യതകള്‍

പൊതു വിദ്യാലയങ്ങള്‍ അവധിക്കാലത്തും സജീവം എന്തിന്?

എന്തൊക്ക മുന്നൊരുക്കങ്ങള്‍?

അദ്ധ്യാപസംഗമം ഇവ അന്വേഷിക്കുന്നു.

4. സ്കൂള്‍ തല ആസൂത്രണം

സമഗ്രാസൂത്രണം ആവശ്യം

വിദ്യാലയ വികസന സമിതി രൂപീകരണം

പൂര്‍വ്വ വിദ്യാര്‍ഥി പൂര്‍വ്വ അദ്ധ്യാപക സംഘടന രൂപീകരണം.

സ്കൂള്‍ വികസന രേഖ

ക്ലസ്റ്റര്‍ തല മൊഡ്യൂള്‍ , പ്രസന്റേഷനുകള്‍ എന്നിവ താഴെ തന്നിട്ടുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്ടലോഡ് ചെയ്യാം

മൊഡ്യൂള്‍ :  https://drive.google.com/file/d/0BxEaiYziMrlubFpFOS03YVJncG8/view?usp=sharing

വീഡിയോ പൈപ്പര്‍:  https://www.youtube.com/watch?v=bPUFUrX5eiQ

 

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

Hai School.png

 

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതി അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക്

.റ്റി@സ്കൂള്‍ പ്രോജക്റ്റ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭമായി. വധിക്കാല പരീശീലനത്തിന് മുന്നൊരുക്കമായി എസ്..റ്റി.സി. മാര്‍ക്കുള്ള ഏകദിന അവബോധന പരിശീലനം 2017 മാര്‍ച്ച് 4 ന് വിവിധ കേന്ദ്രങ്ങളില്‍ നടന്നു. അടുത്ത ഘട്ട എല്ലാ സ്കൂളുകളിലും മാര്‍ച്ച് 10 ന് സ്കൂള്‍ കേന്ദ്രീകരിച്ച്നടക്കും. ഇതില്‍ അവധിക്കാല പരിശീലനത്തില്‍ പങ്കടുക്കേണ്ട കുട്ടികള്‍, പ്രഥമാദ്ധ്യപകന്‍, പിടിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , എം പി റ്റി എ പ്രസിഡന്റ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് അവബോധന പരിശീലനം നടക്കുന്നതാണ്. ഈ പരിശീലനം എസ്..റ്റി.സി. മാര്‍ നടത്തുന്നതാണ്. പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. ആയതിനാല്‍ കുട്ടിക്കൂട്ടം യോഗവും, പരിശീലനവും ഹെഡ്മാസ്റ്റരുടെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. പരിശീലനത്തിന്റെ ഭാഗമായി കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയെ ഹെഡ്മാസ്റ്റരുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കേണ്ടതാണ്. നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട പതിനൊന്ന് അംഗങ്ങള്‍ ഇനിപറയുന്ന വിധത്തിലായിരിക്കണം.

െയര്‍മാന്‍ പി.റ്റി. എ പ്രസിഡന്റ്

കണ്‍വീനര്‍ ഹെഡ്മാസ്റ്റര്‍

വൈസ്െയര്‍മാന്‍മാര്‍ എം പി.റ്റി. എ പ്രസിഡന്റ്, പി.റ്റി. എ വൈസ് പ്രസിഡന്റ്

ജോയിന്റ് കണ്‍വീനര്‍മാര്‍ എസ്..റ്റി.സി., ജോയിന്റ് എസ്..റ്റി.സി.

ുട്ടികളുടെ പ്രതിനിധികള്‍ – 5 പേര്‍

കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയുടെ യോഗം ചേര്‍ന്നാണ് കുട്ടിക്കൂട്ടായ്മയുടെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്. ഭാവിയില്‍ ഓരോ ടേമിലും നിര്‍വ്വാഹക സമിതി ഒരുതവണയെങ്കിലും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ്.

്കൂള്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍മാര്‍, ജോയിന്റ് സ്കൂള്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് & ഫിസിക്കല്‍ കമ്പ്യൂട്ടിംങ്, ഭാഷാ കമ്പ്യൂട്ടിംങ്, ഇന്റര്‍ നെറ്റും സൈബര്‍ സുരക്ഷയും എന്നീ അഞ്ച് മേഖലകളിലായി കുട്ടികള്‍ക്ക് അവധിക്കാല പരിശീലനം നടത്തുന്നു. എല്ലാ മേഖലകളിലും പരിശീലനവും, പരിശീലന വിഭവങ്ങളും കുട്ടികള്‍ക്ക് നല്കുന്നതാണ്. കുട്ടികളുടെ അവധിക്കാല പരിശീലനത്തിന് മുന്‍പായി എസ്..റ്റി.സി./ ജോയിന്റ് എസ്..റ്റി.സി. മാര്‍ക്കായി എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്നതാണ്. കുട്ടികള്‍കാകയുള്ള പരിശീലനങ്ങള്‍ പ്രാദേശിക സ്കൂള്‍ ക്ലസ്റ്ററുകള്‍ തിരിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സ്കൂള്‍ ക്ലസ്റ്ററുകള്‍ ഏതൊക്കയാണെന്ന് പിന്നീട് അറിയിക്കുന്നതാണ്.

പരിശീലനം സിദ്ധിച്ച കുട്ടികള്‍ സ്ററുഡന്റ് ്കൂള്‍ .റ്റി. കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സന്നദ്ധ സേന വഴി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പരിശീലനം എത്തിക്കുന്ന വിധത്തിലാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടന. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ ഏതെങ്കിലും ഒരു മേഖല തെരഞ്ഞെടുത്ത് പ്രാക്ടിക്കല്‍ പ്രോജക് പൂര്‍ത്തീകരിക്കേണ്ടതാണ്.

കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയുടെ വിവരങ്ങള്‍ ഇമെയില്‍ വഴി ലഭ്യമാകുന്ന ഗൂഗിള്‍ ഡോക്ക് വഴി 15.03.2017 മുന്‍പ് അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Mobile Aap of ITSchool Idukki

ITS Idukki.jpg

What to Do?

1. Open this Blog in your Android mobile.
2. Simply to Download the Android Aap from the Google Drive, use the Link given under.
3. After completion of download, try to install the programme.
4. Now your device requesting your permission to install.
5. Give permission to install the programme in your device.
6. Installation will be completes within few seconds.
7. Ok, Start enjoying the Aap.

8. Important: This Aap is not now available at Google Play Store


Hope you keep touch with ITSchool, Idukki.

 

Download Link: -IT_School_Idukki_4534225.apk – https://drive.google.com/file/

 

എസ്.ഐ.റ്റി.സി പരിശീലനം 04.03.2017 ശനിയാഴ്ച്ച രാവിലെ 10.30 ന് വിവിധ കേന്ദ്രങ്ങളില്‍

എസ്..റ്റി.സി പരിശീലനം

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് മധ്യവേനല്‍ അവധിക്കാലത്ത് അടിസ്ഥാന ദ്വിദിനപരിശീലനം നല്‍കുന്നു. ഇതിന്റെ മുന്നൊരുക്കമായി എസ്..റ്റി.സി മാര്‍ക്ക് 04.03.2017 ശനിയാഴ്ച്ച രാവിലെ 10.30 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.

പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങള്‍

ഉപജില്ലകള്‍ പരിശീലനകേന്ദ്രം
തൊടുപുഴ, അറക്കുളം DRC, തൊടുപുഴ
അടിമാലി, മുന്നാര്‍ ജനതാ യു. പി. സ്കൂള്‍, ആയിരംഏക്കര്‍, അടിമാലി
നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് BRC ഹാള്‍, GTHSSകട്ടപ്പന

കുട്ടികള്‍ക്കായി മാര്‍ച്ചില്‍ നടക്കേണ്ട ഏകദിന കൂടിച്ചേരലിന് ആവശ്യമായ കാര്യങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ എസ്..റ്റി.സി മാരും നിര്‍ബന്ധമായും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍
ഇടുക്കി.

വളരെ അടിയന്തിരം Broadband Connectivity

Broadband Notice.png

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം മത്സര ഫലങ്ങള്‍

http://www.schoolsasthrolsavam.in/site16/

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 2016-17

നവംബര്‍ 25, 26 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ സെന്റ്. തെരേസാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന സംസ്ഥാന ഐടി മേളയില്‍ പങ്കെടുക്കാനുള്ള ഇടുക്കി ജില്ലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഭക്ഷണ കൂപ്പണുകള്‍ തുടങ്ങിയവ കൈപ്പറ്റുന്നതിനും, താമസ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ക്കുമായി ഐറ്റി@സ്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍ ശ്രീ. ജിജോ എം തോമസിനെ മത്സര സ്ഥലത്തു വച്ച് മത്സര ദിനങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്.

മൊബൈല്‍ നമ്പര്‍ 9447509401, 9447709401

മറ്റ് മേളകളുടെ സെക്രട്ടറിമാരുടെ വിവരങ്ങള്‍
സയന്‍സ് സുഭാഷ് ബാബു കെ –9847610787
സാമൂഹ്യ ശാസ്ത്രം എല്‍ദോ പി. വി9446387281
ഗണിതശാസ്ത്രം ജിബിമോന്‍ കെ ബി9895301730
പ്രവൃത്തി പരിചയ മേള – ടോം ജോസഫ് –9497452584 ( 23, 24 Leave)

                           – സാബു ജോസ്9746408075 (23, 24 In Charge)

it

സംസ്ഥാന സ്കൂള്‍ ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളകള്‍

day-programme1

ഇടുക്കി റവന്യൂജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ട്-2016-17

   . School  Wise Result