ഇനിയും ITSchool Idukki App ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഈ QR Code സ്കാന്‍ ഉപയോഗിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

QR Code for App.png

നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ കോഡ് സ്കാനര്‍ ഉപയോഗിച്ച് ഈ പോസ്റ്റില്‍ നിന്ന് QR Code സ്കാന്‍ ചെയ്ത് ഉപയോഗിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

നവാഗത എസ്.ഐ.ടി.സി. മാര്‍ക്കുള്ള ഏകദിന പരിശീലനം -തീയതി : 08.07.2017, പരിശീലന കേന്ദ്രം – ഐ.റ്റി@സ്കൂള്‍, ജില്ലാ വിഭവകേന്ദ്രം, ഇടുക്കി

New_SITC.png

തീയതി : 08.07.2017

സമയം : രാവിലെ 9.30 മുതല്‍ 4.30 വരെ

പരിശീലന കേന്ദ്രങ്ങള്‍

തൊടുപുഴ വിദ്യാഭ്യാസ ജില്ല : .റ്റി@സ്കൂള്‍, ജില്ലാ വിഭവകേന്ദ്രം, ഇടുക്കി

കട്ടപ്പന വിദ്യാഭ്യാസ ജില്ല : തീയതിയും, പരിശീലന കേന്ദ്രവും പിന്നീട് അറിയിക്കുന്നതാണ്.

.റ്റി@സ്കൂള്‍ ഇടുക്കി ജില്ലാ കേന്ദ്രം നവാഗത എസ്..റ്റി.സിമാര്‍ക്കു വേണ്ടി പ്രത്യേക പരിശീലനം നടത്തുന്നു. നവാഗത എസ്..റ്റി.സിമാര്‍ക്ക് ഐ.റ്റി@സ്കൂള്‍ ചിട്ടപ്പെടുത്തിയ ഗ്നു/ലിനക്സ് ഒപ്പറേറ്റിംങ് സിസ്റ്റത്തില്‍ അടിസ്ഥാന ധാരണ നല്‍കുകയും, അവ ഉപയോഗിക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയുമാണ് ഈ ഏകദിന പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ വിവിധ സ്കീമുകളിലായി സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള റാസ്പ്ബെറി പൈ, ഇലക്ട്രോണ്ക്സ് കിറ്റ് തുടങ്ങിയവയെ പൊതുവായി പരിചയപ്പെടുത്തലും കോഴ്സിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. പരിശീലന പ്രവര്‍ത്തനങ്ങളില്‍ ചിലത് ഡെമോ ആയും, മറ്റു ചില പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക പരിശീലനത്തിലൂടെയും പഠിതാക്കള്‍ പരിശീലിക്കേണ്ടതാണ്.

പരിശീലനത്തില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍

1. ഹൈടെക് സംവിധാനവും സ്കൂള്‍ ഐ.റ്റി കോര്‍ഡിനേറ്റര്‍മാരും

2. .റ്റി@സ്കൂള്‍ ഗ്നു/ലിനക്സ് ഒപ്പറേറ്റിംങ് സിസ്റ്റം

യൂസര്‍, അഡ്മിനിസ്ട്രേറ്റര്‍ ക്രമീകരണങ്ങള്‍

പാക്കേജ് ഇന്‍സ്റ്റലേഷന്‍ ഓഫ്‍ലൈന്‍, ഓണ്‍ലൈന്‍

. എസ്. ഇന്‍സ്റ്റലേഷന്‍

3. ഇലക്ട്രോണ്ക്സ്

ശബ്ദനിയന്ത്രിത ഇലക്ട്രോണ്ക് ഉപകരണങ്ങള്‍

പ്രകാശനിയന്ത്രിത ഇലക്ട്രോണ്ക് ഉപകരണങ്ങള്‍

4. റാസ്പ്ബെറി പൈ

പരിചയപ്പെടല്‍

റാസ്ബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം

റാസ്പ്ബെറി പൈ കോണ്‍ഫിഗറേഷന്‍

പൈത്തണ്‍ പ്രോഗ്രാമുകളും ഇലക്ട്രോണ് സര്‍ക്യൂട്ടുകളും

5. സമ്പൂര്‍ണ്ണ

പഠിതാക്കളുടെ ആവശ്യം അനുസരിച്ചുള്ള വിശദാംശങ്ങള്‍

പ്രത്യേകമായി നടത്തുന്ന ഈ പരിശീലനത്തില്‍ എല്ലാ നവാഗത എസ്..റ്റി.സിമാരും പങ്കടുക്കണമെന്ന് താല്പര്യപ്പെടുന്നു.

ജില്ലാകോര്‍ഡിനേറ്റര്‍, ഇടുക്കി

 

കൊമേഴ്സ് പരിശീലന തീയതിയില്‍ മാറ്റം – പരിശീലനം 01.07.2017 ചൊവ്വാഴ്ച

commerce.png

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപക ഐ.സി.റ്റി പരിശീലനം തുടരുന്നു. പുതുക്കിയ പരിശീലന തീയതികള്‍ – 2017 ജൂലൈ 10 മുതല്‍.

Renewed Message.png

ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപക ഐ.സി.റ്റി പരിശീലനത്തിന്റെ പുതുക്കിയ തീയതികള്‍, പരിശീലന കേന്ദ്രങ്ങള്‍, പരിശീലന വിഷയങ്ങള്‍ എന്നിവ താഴെ പറയും വിധമാണ്.

പരിശീലന കേന്ദ്രങ്ങള്‍

വിഷയം

തീയതി

ASAP GTHS Kattappana

Mathematics

10.07.2017

GVHSS Kumily

Botany & Zoology

10.07.2017

ASAP Govt. College Kattappana

Commerce

10.07.2017

GHSS Thodupuzha

PHYSICS

10.07.2017

പരിശീലനത്തിനായി എത്തുന്ന അദ്ധ്യപകര്‍ ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ് ടോപ്പ് കൊണ്ടുവരേണ്ടതാണ്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടക്കുന്ന പരിശീലനത്തില്‍ ക്ലാസ്സ് മുറിയിലെ പഠനതന്ത്രങ്ങള്‍ ആവിഷ്കരിക്കാനും മൂല്യനിര്‍ണ്ണയം നടത്തുന്നതിനും ആവശ്യമായ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നു.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരുടെ ശില്പശാല 2017 ജൂലൈ 4ന് ഉച്ചയ്ക് 1.00 മുതല്‍ കട്ടപ്പന സെന്റ്. ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ഉച്ചയ്ക് 1.00 മുതല്‍

HM_Pricipal_Conf.png

.റ്റി@സ്കൂള്‍ പ്രോജക്റ്റ് സ്കൂള്‍ പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശില്പശാല നടത്തുന്നതു സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളുള്ള സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍മാരുടെ ശില്പശാല 2017 ജൂലൈ ഒന്നിന് ഇടുക്കി ജില്ലയില്‍ ആരംഭിച്ചു.

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരുടെ ശില്പശാല കട്ടപ്പനയില്‍ 2017 ജൂലൈ 4ന് ഉച്ചയ്ക് 1.00 മുതല്‍ സെന്റ്. ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്നതാണ്. അന്നേ ദിവസം രാവിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ഡി..ഒ കോണ്‍ഫ്രന്‍സ് ഇതേ കേന്ദ്രത്തില്‍ നടക്കുന്നതിനാലാണ് ഐ.റ്റി@സ്കൂള്‍ പ്രോജക്റ്റ് നടത്തുന്ന ശില്പശാലയും ഇവിടെ വച്ച് ക്രമീകരിച്ചിട്ടുള്ളത്. മൂന്നാര്‍ ഉപജില്ലയിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ കട്ടപ്പനയില്‍ നടത്തുന്ന ശില്പശാലയില്‍ പങ്കെടുക്കേണ്ടതില്ല. അടിമാലി ഉപജില്ല കേന്ദ്രീകരിച്ച് ന‍ടക്കുന്ന പരിശീനലത്തില്‍ ഇവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ശില്പശാലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്.

ഹൈടെക് സ്കൂള്‍, കണ്ടന്റ് പോര്‍ട്ടല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം, ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി, സമ്പൂര്‍ണ്ണ, ഹാര്‍ഡ്‌വെയര്‍ പരാതി പരിഹാരം, സ്കൂള്‍ വിക്കി.

എല്ലാ സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരും ശില്പശാലയില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

hm001.pnghm002.png

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി ജില്ലാകേന്ദ്രം

Follow us on

Wordpress.png  Facebook.png

ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഐ.റ്റി കോര്‍ഡിനേറ്റര്‍മാരുടെ പ്രത്യേക ശില്പശാല 2017 ജൂലൈ 4, 5 തീയതികളില്‍

SITC002a.png

.റ്റി@സ്കൂള്‍ പ്രോജക്റ്റ് സ്കൂള്‍ .റ്റി കോര്‍ഡിനേറ്റര്‍മാരുടെ പ്രത്യേക ശില്പശാല നടത്തുന്നതു സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ .റ്റി കോര്‍ഡിനേറ്റര്‍മാരുടെ ശില്പശാല സംഘടിപ്പിക്കുന്നു. 2017 ജൂലൈ 4, 5 തീയതികളില്‍ ഇടുക്കി ജില്ലയില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 4.30 വരെ ശില്പശാല നടക്കുകയാണ്.

ഇടുക്കി ജില്ലയിലെ പരിശീലനത്തിന്റെ ക്രമീകരണം താഴെ പറയും വിധമാണ്.

വിദ്യാഭ്യാസ ജില്ല

പരിശീലന കേന്ദ്രം

തീയതി, സമയം

തൊടുപുഴ

.റ്റി@സ്കൂള്‍ ജില്ലാ വിഭവകേന്ദ്രം, തൊടുപുഴ

2017 ജൂലൈ 4,

രാവിലെ 10.00 മുതല്‍ വൈകിട്ട് 4.30 വരെ

കട്ടപ്പന

സെന്റ്. ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂള്‍, കട്ടപ്പന

2017 ജൂലൈ 5,

രാവിലെ 10.00 മുതല്‍ വൈകിട്ട് 4.30 വരെ

ശില്പശാലയുടെ അജണ്ട താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

09.00 am രജിസ്റ്ററേഷന്‍

10.00 am – 10.10 am ആമുഖം

10.10 am – 10.40 am എക്സി. ഡയറക്ടറുടെ വീഡിയോ സന്ദേശം

10.40 am – 11.10 am ഹൈടെക് സ്കൂള്‍ അവലോകനം,

11.10 am – 11.50 am സമഗ്ര കണ്ടന്റ് പോര്‍ട്ടല്‍,

11.50 am – 12.30 pm മാലിന്യ നിര്‍മ്മാര്‍ജ്ജനം,

12.30 pm – 01.00 pm സമ്പൂര്‍ണ്ണഹായ് സ്കൂള്‍ കുട്ടിക്കൂട്ടംസ്കൂള്‍ വിക്കി അവലോകനം,

01.00 pm – 01.45 pm ഉച്ചഭക്ഷണം

01.45 pm – 02.30 pm പുതുക്കിയ ഐസിറ്റി പഠനം മാര്‍ഗ്ഗരേഖ ചര്‍ച്ച,

02.30 pm – 03.00 pm 2016.17വര്‍ഷത്ത സ്കൂള്‍ ഐസിറ്റി പ്രവ. റിപ്പോര്‍ട്ട് അവതരണം,

03.00 pm – 03.30 pm 2017.18 വര്‍ഷത്തെ ഐസിറ്റി പ്രവര്‍ത്തന ആസൂത്രണം

എല്ലാ ഐ.റ്റി കോര്‍ഡിനേറ്റര്‍മാരും ശില്പശാലയില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി ജില്ലാകേന്ദ്രം

Follow us on

Wordpress.png        Facebook.png

സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരുടെ ശില്പശാല തൊടുപുഴയില്‍ 2017 ജൂലൈ ഒന്നിന് രാവിലെ 9.00 ന്

HM Meet.png

.റ്റി@സ്കൂള്‍ പ്രോജക്റ്റ് സ്കൂള്‍ പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശില്പശാല നടത്തുന്നതു സംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളുള്ള സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരുടെ ശില്പശാല 2017 ജൂലൈ ഒന്നിന് സംസ്ഥാനത്താകെ രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കുകയാണ്.

ഇടുക്കി ജില്ലയിലെ പരിശീലനത്തില്‍ സമയക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. തൊടുപുഴ, അറക്കുളം ഉപജില്ലയിലെ സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരുടെ ശില്പശാല തൊടുപുഴയില്‍ 2017 ജൂലൈ ഒന്നിന് രാവിലെ 9.00 മുതല്‍ 12.30 വരെ ഐ.റ്റി@സ്കൂള്‍ ജില്ലാ വിഭവകേന്ദ്രത്തില്‍ വച്ച് നടക്കുന്നതാണ്. കട്ടപ്പന വിദ്യാഭ്യാസ ജില്ല, അടിമാലി ഉപജില്ല എന്നിവ ഉള്‍പ്പെടുത്തി നടത്തുന്ന ശില്പശാലയുടെ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. ശില്പശാലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്.

ഹൈടെക് സ്കൂള്‍, കണ്ടന്റ് പോര്‍ട്ടല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം, ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി, സമ്പൂര്‍ണ്ണ, ഹാര്‍ഡ്‌വെയര്‍ പരാതി പരിഹാരം, സ്കൂള്‍ വിക്കി.

എല്ലാ സര്‍ക്കാര്‍‍, എയിഡഡ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മാരും ശില്പശാലയില്‍ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

hm001hm002

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ഇടുക്കി ജില്ലാകേന്ദ്രം

ഐ‍.റ്റി@സ്കൂളിന്റെ ഇടുക്കി ജില്ലാ വിഭവ കേന്ദ്രം അവതരിപ്പിക്കുന്ന പഠനവിഭവങ്ങള്‍ – ഗണിതശാസ്ത്രം

maths.png

This video presented by IT@ School District Resource Centre, Idukki. This academic material prepared by Mr. Bijesh Kuriakose – Master Trainer DRC Idukki.

The formula for the volume of a cylinder is v = πr2h. The volume for a cone whose radius is R and whose height is H is V = 1/3πR2H. Therefore, the volume V cyl is given by the equation: V cyl πr 2h (area of its circular base times its height) where r is the radius of the cylinder and h is its height. The volume of the cone (V cone) is one-third that of a cylinder that has the same base and height:

ഒരേ പാദവിസ്തീര്‍ണ്ണവും ഉന്നതിയുമുള്ള വൃത്തസ്തംഭവും സ്തൂപവും പരിഗണിച്ചാല്‍ വൃത്തസ്തംഭത്തിന്റെ മൂന്നിലൊന്ന് വ്യാപ്തമായിരിക്കും വൃത്തസ്തൂപത്തിന് ഉണ്ടായിരിക്കുക.

r ആരവും h ഉന്നതിയുമുള്ള വൃത്തസ്തംഭത്തിന്റെ വ്യാപ്തം v = πr2h.

r ആരവും h ഉന്നതിയുമുള്ള വൃത്തസ്തൂപത്തിന്റെ വ്യാപ്തം V = 1/3πR2H.

Follow us on

ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപക ഐ.സി.റ്റി പരിശീലനം 2017ജൂണ്‍ 27 ന്

HSST_Blog_01.png

ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപക പരിശീലനത്തിന്റെ അടുത്ത ബാച്ചുകളില്‍ ജീവശാസ്ത്രം, ഗണിതം, ഫിസിക്സ്, കൊമേഴ്സ് എന്നിവ ജൂണ്‍ 28 മുതല്‍ നടത്തുന്നതാണ്. പരിശീലന കേന്ദ്രങ്ങള്‍ താഴെ കൊടുക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുക്കേണ്ട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുണ്ടങ്കില്‍ അവര്‍ കൂടി പങ്കെടുക്കേണ്ടതാണ്.

MATHEMATICS Venue : ASAP Kattappana

Botany and Zoology Venue : GVHS Kumily

Commerce Venue : ASAP Govt. College Kattappana

PHYSICS Venue : GHSS Thodupuzha

പരിശീലനത്തില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ അറിവിലേയ്ക് പരിശീലന അറിയിപ്പ് കൊടുക്കണമെന്ന് താല്പര്യപ്പെടുന്നു. അദ്ധ്യാപകരുടെ ലിസ്റ്റ് പരിശീലന കേന്ദ്രങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യുക

.

ജില്ലാ കോര്‍ഡിനേറ്റര്‍

.റ്റി@സ്കൂള്‍ ജില്ലാ വിഭവ കേന്ദ്രം, ഇടുക്കി

2017-2018 അദ്ധ്യന വര്‍ഷത്തെക്ലാസ്സ് തിരിച്ചുള്ള വേരിഫിക്കേഷന്‍ സംഗ്രഹ ലിസ്റ്റ് ( Class wise Verification Summary – Academic Year 2017 – 2018) തയ്യാറാക്കുന്നതെങ്ങനെ? വീ‍ഡിയോ സഹായി

Vedio-Banner.png

ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള 2017 – 2018 അദ്ധ്യന വര്‍ഷത്തെ വേരിഫിക്കേഷന്‍ സംഗ്രഹ ലിസ്റ്റ് ( Class wise Verification Summary – Academic Year 2017 – 2018) തയ്യാറാക്കുന്നതെങ്ങനെ? നിരവധിപ്പേര്‍ക്ക് ഇതിമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ളതായി അറിയുന്നു. ഇതിന് സഹായിക്കുന്നതിനായി ഐ.റ്റി.@സ്കൂള്‍ ഇടുക്കി ജില്ലാ കേന്ദ്രം അവതരിപ്പിക്കുന്ന വീ‍ഡിയോ സഹായി താഴെ തന്നിട്ടുള്ള വീഡിയോ ലിങ്കില്‍ ലഭ്യമാണ്. ഇത് ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. തുറന്ന് കാണുക.