ICT Training-Standard 8,9&10

 2014-2015 അധ്യയന വര്‍ഷത്തെ ICT ടെക്സ്റ്റ് ബുക്ക് പരിശീലനം ഒക്ടോബര്‍ 15ന് ആരംഭിക്കുന്നു. ആദ്യമായി പത്താം ക്ലാസ്സിന്റെ പരിശീലനമാണ് നടത്തുന്നത്. ഇതു  രണ്ടുബാച്ചുകളിലായി നടത്തുന്നു. ആദ്യ ബാച്ച് 2014 ഒക്ടോബര്‍ 15 മുതല്‍ 21 വരെ DRC തൊടുപുഴയില്‍ വച്ച് നടത്തുന്നു.  6 ദിവസത്തേയ്ക്കാണ് പരിശീലനം. രണ്ടാമത്തെ ബാച്ച് കട്ടപ്പനയില്‍ വച്ചാണ് നടത്തുന്നത്. ഇതിന്റെ തീയതിയും പരിശീലന കേന്ദ്രവും പിന്നീട് അറിയിക്കുന്നതാണ്. പങ്കെടുക്കേണ്ടവരുടെ List ചുവടെ നല്‍കുന്നു.

ICT Infrastructure Facilities in Schools

സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് /എയ്ഡഡ് (HS/HSS/VHSE) സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കുന്നതിനുവേ​ണ്ടി ഐ.റ്റി @ സ്കൂളിന്റെ നേത്യത്തില്‍ സ്കൂളുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡേറ്റാ എന്ട്രിയിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ആയതിനാല്‍ ICT സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന സൈറ്റിലെ ICT Infra Structure Facilites എന്ന ലിങ്കില്‍ പ്രവേശിച്ച് 29.09.2014ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഡേറ്റ എന്ട്രി നടത്തണമെന്ന് അറിയിക്കുന്നു.

WIFS 2013-Data Entry Training

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 6 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അയണ്‍ഫോളിക് ആസിഡ് ഗുളികയും വിര നിവാരണ ഗുളികയും വിതരണം ചെയ്യുന്ന വിഫ്സ് 2013 ന്റെ ഭാഗമായി സ്കൂളുകളില്‍ നിന്നും ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നതിനുള്ള ട്രെയിനിംഗ് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു.  ജില്ലയിലെ എല്ലാ യു.പി/ഹൈസ്കൂള്‍ HM മാര്‍, ഹൈസ്കൂളുകളിലെ SITC മാര്‍, യു.പി സ്കൂളുകളിലെ ഓരോ നോഡല്‍ ടീച്ചര്‍മാര്‍ എന്നിവര്‍ താഴെ പറയുന്ന ഷെഡ്യൂള്‍ പ്രകാരം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.

Screenshot

 • സ്കൂളുകള്‍ക്ക്  http://www.itschool.gov.in എന്ന സൈറ്റിലെ അയണ്‍ഫോളിക് ഗുളികകള്‍ ഡിസ്ട്രിബ്യൂഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡേറ്റ എന്ട്രി നടത്താവുന്നതാണ്.
 • സമ്പൂര്‍ണയുടെ യൂസര്‍ നെയിം, പാസ്​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

Prime Minster’s Live Address to All School Children

ഈ വര്‍ഷത്തെ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് (05.09.2014) ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യുന്നു.ഇതിന്റെ തത്സമയ സംപ്രേക്ഷണം ദൂരദര്‍ശന്റെ എല്ലാ ദേശീയ, പ്രാദേശീയ ചാനലുകള്‍, ഐ.റ്റി @സ്കൂളിന്റെ വിക്ടേഴ്സ് ചാനല്‍, വെബ് കാസ്റ്റിംഗ്, യൂ ട്യൂബ്, എഡ്യൂസാറ്റ്, റേഡിയോ എന്നിവ വഴിയും ഉണ്ടായിരിക്കുന്നതാണ്.ഉച്ചയ്ക്ക് 3 മണി മുതല്‍ 4.45 വരെയാണ് ഈ സംപ്രേക്ഷണം. സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിപാടി കാണുവാന്‍ വേണ്ട നടപടികള്‍ അതാത് സ്കൂള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു.

 • വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്കൂളുകളും അതുപയോഗിച്ച് തത്സമയ സംപ്രേക്ഷണം കാണിക്കേണ്ടതാണ്.
 • ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുള്ള ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗം സ്കൂളുകളില്‍ ഈ സൗകര്യം ഉപയോഗിച്ച് എല്‍.സി.ഡി പ്രൊജക്ടര്‍ മുഖാന്തിരം വലിയ സ്ക്രീനില്‍ ഈ പരിപാടി കാണിക്കേണ്ടതാണ്. ശബ്ദത്തിനായി സ്കൂളിലെ ലൗഡ് സ്പീക്കര്‍ സംവിധാനം ഉപയോഗിക്കേണ്ടതാണ്.
 • ഇന്റര്‍നെറ്റ്സൗകര്യം ലഭ്യമാകാത്ത സ്കൂളുകളില്‍ ടെലിവിഷന്‍ മുഖാന്തിരം ഈ പരിപാടി കാണിക്കേണ്ടതാണ്. ഇന്റര്‍നെറ്റ് /ടെലിവിഷന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്ത സ്കൂളുകളില്‍ റേഡിയോ ഉപയോഗിച്ച് ഈ പരിപാടിയുടെ തത്സമയ ശബ്ദരേഖ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കുവാനുള്ള സൗകര്യം  ഉറപ്പുവരുത്തേണടതാണ്.
 • വീഡീയോ കാണിക്കുവാന്‍ മറ്റ് ഒരു ഉപാധിയും ഇല്ലെങ്കില്‍ മാത്രമേ റേഡിയോ ഉപയോഗിക്കുവാന്‍ പാടുള്ളു.
 • കുട്ടികള്‍ കുറവുള്ള സ്കൂളുകള്‍, മുകളില്‍ പറഞ്ഞ സൗകര്യങ്ങള്‍ഒന്നും തന്നെ ഒരുക്കുവാന്‍ കഴിഞ്ഞില്ലായെങ്കില്‍ തൊട്ടടുതുള്ള സൗകര്യങ്ങള്‍ ഉള്ള സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകാവുന്നതാണ്.
 • പ്രസംഗത്തിന്റെ പരിഭാഷ നടത്തുന്നതിന് ഹിന്ദി / ഇംഗ്ലീഷ് അധ്യാപകരുടെ സേവനം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. 
 • അന്നേ ദിവസം ഓണാഘോഷം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള സ്കൂളുകള്‍ ഉച്ചയ്ക്കുതന്നെ ഓണാഘോഷം പൂര്‍ത്തിയാക്കി ഈ പരിപാടിക്കായി തയ്യാറാകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രയല്‍ ഡിസ്​പ്ലേ 01.09.2014 ന് 2.30 ന് നടത്തുന്നതായിരിക്കും. ഈ സമയത്ത് Victers Channel ലഭ്യമാണോയെന്ന് പരിശോധിക്കുക.

PRE-MATRIC MINORITY SCHOLARSHIP 2014-15

  • അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2014 ആഗസ്റ്റ് 10 വരെ നീട്ടിയിരിക്കുന്നു.

   new5CIRCULAR

  • ഈ സര്‍ക്കുലറിലെ മൂന്നാമത്തെ പേജ് പ്രത്യേകം ശ്രദ്ധിക്കുക.
 • ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2014 ജൂണ്‍ 28 മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം.
 • ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതിനാല്‍ (N2/21836/2014/DPI) എന്ന നമ്പരിലുള്ള പുതിയ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യവും മുദ്രപ്പത്രം ആവശ്യമില്ല  . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
 • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1  മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍ .
 • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ .
 • മുന്‍ വര്‍ഷം  പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍  അപേക്ഷയിലെ റിന്യൂവല്‍  കോളം ടിക് ചെയ്യണം.
 • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
 • ഒരു കുടുംബത്തില്‍ നിന്നും 2  വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.
 • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍  വരുമാനം സംബന്ധിച്ച് മുദ്രപത്രം നല്‍കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
 • വില്ലേജ്  ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്  ആവശ്യമില്ല
 • വിശദാംശങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന INSTRUCTIONS കാണുക. 
 • അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.


 

SAMPOORNA UPDATION

2014-15 അധ്യയന വര്‍ഷം മുതല്‍ വിവിധ സ്കോളര്‍ഷിപ്പികള്‍ക്ക് അര്‍ഹതയുള്ള കുട്ടികളെ കണ്ടെത്തുന്നതും ഐ.ഇ.ഡി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതും  വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ശേഖരിക്കുന്നതും സമ്പൂര്‍ണ്ണ മുഖേനയായിരിക്കും. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ അടിയന്തിരമായി പരിശോധിച്ച് അതിന്റെ ക്യത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തേണ്ടതുണ്ട്.

2014-15 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിന് ഡേറ്റ എടുക്കുന്നത് സമ്പൂര്‍ണ്ണയില്‍നിന്നാണ്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ചേര്‍ത്ത് പൂര്‍ത്തിയാക്കാത്ത സ്കൂളുകള്‍ താഴെപ്പറയുന്ന സമയ ക്രമം അനുസരിച്ച് അവ പൂര്‍ത്തിയാക്കേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു.

sam

        പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 • പുതിയതായി സ്കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
 • മാനുവലായി TC നല്കിയ വിദ്യാര്‍ത്ഥികളെ നമ്മുടെ സ്കൂളില്‍ നിന്നും ഒഴിവാക്കി എന്ന് ഉറപ്പു വരുത്തുക.
 • Sixth Working Day Statement ല്‍ കൊടുത്ത കുട്ടികളുടെ എണ്ണവും sampoorna യിലുള്ള കുട്ടികളുടെ എണ്ണവും പരിശോധിക്കുക.

Sixth Working Day Statement.

new5DATA ENTRY TIME EXTENDED UPTO 11.06.2014 (WED) 5 PM

സ്കൂളുകളിലെ ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം മുതല്‍ കേന്ദ്രീകൃതമായാണ് നടപ്പാക്കുന്നത് ആയതിനാല്‍ http://www.itschool.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് Sixth Working Day Statement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ ക്ലാസ്സിലേയും കുട്ടികളുടെ എണ്ണം നല്കുക.  കൂടുതല്‍ വിവരങ്ങള്‍ ചുവടെ

 • സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
 • സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
 • വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
 • വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
 • Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
 • DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണയുടെ user name,  password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭിക്കുന്നതാണ്.


Contact Number- 0471-2529800  Extension. 852

      Email  Id  : fixation@itschool.gov.in

INSPIRE AWARD

ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് (Department of Science and Technology, Government of India – DST) രാജ്യത്തെ ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ വളരെ നേരത്തേ കണ്ടെത്തുന്നതിനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് Inspire Award.  ഈ വര്‍ഷം മുതല്‍ Inspire Award ലഭിക്കേണ്ട കുട്ടികളുടെ വിവരം ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ആയതിനാല്‍ ഇടുക്കി ജില്ലയില്‍ ആറാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.inspireawards-dst.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് എത്രയും പെട്ടെന്ന് ഡേറ്റാ എന്‍ട്രി നടത്തണമെന്ന് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ

              Basic Guidelines for INSPIRE Awards

INSPIRE Award component of the INSPIRE program shall have following guidelines for its implementation:

 • The Award for the students in the class of 6th to 10th Standards.
 • No examination in the identification process. Names of the Students will be nominated by the Principal / Headmaster / Headmistress.
 • One million awards in five years spread over to about 4.5 lakhs Middle & Secondary level schools in the country.
 • Each student will get an amount of Rs 5000 for making a Project and transportation cost for displaying the exhibits/ project in the exhibition.
 • There will exhibitions at the District Level, State Level, Regional level and National Level for displaying the best exhibit/project of each level. Separate budget provision will be made to District/ State for arranging the exhibition of projects of INSPIRE Awardees at District & State level.
 • Award money will be released directly to the Awardees by an arrangement with SBI.
 • The concerned State will provide the list of all Middle & Secondary level Schools including in Government / Government aided / Private etc.
 • Names of one selected student each from Classes 6th , 7th & 8th in one Group and 9th & 10th in another Group of each School with an indication of preferred one name from each Group, viz. 6th -8th Std. and 9th -10th Std. will be provided by the Headmaster/Headmistress/Principal of each School through respective State Education departments.
 • State Education Department will exercise their convenient method of selection of students from each school in the State. Both academic records of the student and exhibition/project done by the student would be preferred in the selection process. Criteria used by the State will be shared with DST.
 • DST shall bear the cost of organizing the Exhibitions at the District & State Level and also make the necessary arrangements for engaging Scientists/Academicians as Jury in these Exhibitions.

ANIMATION TRAINING FOR STUDENTS (ANTS)

ഐ.റ്റി അറ്റ് സ്കൂളും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി ഇടുക്കി ജില്ലയില്‍ നടത്തുന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് 2014 മെയ് 26, 27 (തിങ്കള്‍, ചൊവ്വ) എന്നീ തീയതികളില്‍ തൊടുപുഴ ഐ.റ്റി അറ്റ് സ്കൂളില്‍ (DRC Thodupuzha) വച്ച് നടത്തുന്നു. വിശദ വിവരങ്ങള്‍ ചുവടെ.

 • ഇടുക്കി ജില്ലയിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 25 കുട്ടികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്.
 • താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരുള്ള കുട്ടികളാണ് പങ്കെടുക്കേണ്ടത്.
 • താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരുള്ള കുട്ടികള്‍ക്ക്  ഏതെങ്കിലും കാരണവശാല്‍ പങ്കെടുക്കാന്‍ കഴിയില്ല എങ്കില്‍ ആ സ്കൂളിള്‍ നിന്നും Reserve List ല്‍ ഉള്‍പ്പെട്ട കുട്ടിയെ പങ്കെടുപ്പിക്കുക.
 • ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്കുന്നതാണ്.
 • ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അനിമേഷന് ആവശ്യമായ Tupi ഇന്‍സ്റ്റാള്‍ ചെയ്ത Laptop കൊണ്ടുവരേണ്ടതാണ്.
 • ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒരു ദിവസം താമസിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി മെയ്  ഇരുപത്തിയാറാം (26) തീയതി രാവിലെ 9.30 ന് തൊടുപുഴ DRC യില്‍ എത്തിച്ചേരേണ്ടതാണ്.

 

 

SCHOOL CODE UNIFICATION

ഇടുക്കി ജില്ലയിലെ  പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോ‍ഡുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ.

 • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
 • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ‘8’ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
 • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90’ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
 • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
 • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM  മാര്‍ ഉറപ്പുവരുത്തുക.

Follow

Get every new post delivered to your Inbox.

Join 126 other followers