പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി സ്വീകരണം 2018 സെപ്റ്റംബര്‍ 11,12 തീയതികളില്‍

DPI Relife Fund

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം 2018 സെപ്റ്റംബര്‍ 11,12 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാല‍ങ്ങളിലും നടക്കും എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ..എസ്. അറിയിച്ചു. ഇത് സംബന്ധിച്ച് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

സ്കൂളുകളില്‍ നിന്നും ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ബുധനാഴ്ച്ച വൈകുന്നേരത്തിനകം “സമ്പൂര്‍ണ്ണ” പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സി.ബി.എസ്.., .സി.എസ്.. ഉള്‍പ്പെടെയുള്ള സ്കൂളുകളും സമാഹരിച്ച തുകയുടെ വിവരങ്ങള്‍ “സമ്പൂര്‍ണ്ണ” പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇപ്രകാരം സമാഹരിച്ച തുക വ്യാഴാഴ്ച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്ബ് സൈറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുള്ള എസ്.ബി.. യുടെ അക്കൗണ്ട് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നിക്ഷേപിക്കുന്നതാണ് എന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്കൂളുകളുടെ പണം നിക്ഷേപിക്കാനുള്ള സഹായക വിവരങ്ങള്‍ പി.ഡി.എഫ്. രൂപത്തില്‍ താഴെ ചേര്‍ക്കുന്നു. ദുരിതാശ്വാസ നിധി നിക്ഷേപിക്കാനായി സ്കൂളുകളെ നാല് വിഭാഗങ്ങളായി സമ്പൂര്‍ണ്ണയില്‍ തിരിച്ചിരിക്കുന്നു. ഓരോ വിഭാഗവും തങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുള്ള രീതി അവലംബിക്കേണ്ടതാണ്.

സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ഉള്ള ഹൈസ്കൂളുകള്‍, എല്‍.പി./യു.പി. സ്കൂളുകള്‍.

ഹയര്‍സെക്കന്ററി സ്കൂളുകള്‍

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍

സമ്പൂര്‍ണ്ണയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ക്ക് (CBSE, ICSE and Other Schemes)

    sampoorna          SBi Logo

പണം ഓണ്‍ലൈന്‍ ആയി നിക്ഷേപിക്കുന്നതിനുള്ള Multi-Model Payment System ത്തില്‍ പ്രവേശിക്കാനായി SBI യുടെ ലോഗോയില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈന്‍ ആയി നിക്ഷേപിച്ച പണത്തിന്റെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിക്കാന്‍ സമ്പൂര്‍ണ്ണയുടെ ലോഗോയില്‍ ക്ലിക്ക് ചെയ്യുക.

ജില്ലാ കോര്‍ഡിനേറ്റര്‍, കൈറ്റ് ഇടുക്കി

Leave a comment

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.