Income Tax Calculator

2014-2015 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുമുള്ള ഒരു സോഫ്റ്റ്​വെയര്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ.നാരായണന്‍ സാര്‍ അയച്ചുതന്നിരിക്കുന്നു.സോഫ്റ്റ്​വെയറിന്റെ windows വേര്‍ഷനും ubuntu വേര്‍ഷനും അദ്ദേഹം അയച്ചുതന്നിട്ടുണ്ട്. ഈ സോഫ്റ്റ്​വെയറിനെ കുറിച്ച് എന്തെങ്കിലും സംശയങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമെങ്കില്‍ zorbainbudha@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യുക. സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Advertisements

Public Entrance Examination Coaching Scheme (PEECS)

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ 2013-2014 അധ്യയന വര്‍ഷം ആരംഭിച്ച ഒരു നൂതന പദ്ധതിയാണ് പബ്ലിക് എന്റട്രന്‍സ് എക്സാമിനേഷന്‍ കോച്ചിംഗ് സ്കീം (PEECS). ഈ വര്‍ഷം സംസ്ഥാനത്തെ 140നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത  ഓരോ സ്കൂളുകളില്‍ ക്രാഷ് കോഴ്സ് 2015 ജനുവരി മുതല്‍ എപ്രില്‍ വരെ ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ Victers ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നു. ഒരു സെന്ററില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രം പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 

Aadhar Enrollment for School Students

ഇടുക്കി ജില്ലയിലെ  സ്ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇനിയും UID/ ആധാര്‍ നമ്പര്‍ ലഭ്യമല്ലാത്തവര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ. ടി. അറ്റ് സ്ക്കൂള്‍ പ്രോജക്റ്റും അക്ഷയയും ചേര്‍ന്ന് ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആയതിനാല്‍ താങ്കളുടെ വിദ്യാലയത്തില്‍ UID നമ്പര്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ ചുവടെയുള്ള  ലിങ്കില്‍ ക്ളിക്ക് ചെയ്ത് 2014 ഡിസംബര്‍ 12ന് വൈകിട്ട് 5 മണിക്കു മുമ്പായി online ആയി രേഖപ്പെടുത്തേണ്ടതും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുള്ള മാതൃകയില്‍ വിവരങ്ങള്‍ തയ്യാറാക്കി പ്രധാനാധ്യാപകന്റെ ഒപ്പോടുകൂടി പ്രത്യേക ദൂതന്‍ മുഖേന 2014 ഡിസംബര്‍ 15 നു വൈകിട്ട് 5 മണിക്കു മുമ്പായി ജില്ലാ കോര്‍ഡിനേറ്റര്‍, . ടി. അറ്റ് സ്ക്കൂള്‍ പ്രോജക്ട്, തൊടുപുഴ – 685585 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.

 • ആധാര്‍ ക്യാമ്പിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
 • ആധാര്‍ ക്യാമ്പില്‍ ഐ. ടി. അറ്റ് സ്ക്കൂള്‍ അറിയിക്കുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കേണ്ടതാണ്.

 • പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രത്യേകം ഒരു അദ്ധ്യാപകനെ / അദ്ധ്യാപികയെ ഏല്പിക്കേണ്ടതും കൃത്യസമയത്തുതന്നെ ഐ. ടി. അറ്റ് സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ വിവരങ്ങള്‍ എത്തിക്കേണ്ടതുമാണ്.

 • ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 • ONLINE DATA ENTRY FORM

 

 

ICT Infrastructure Facilities in Schools

സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് /എയ്ഡഡ് (HS/HSS/VHSE) സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കുന്നതിനുവേ​ണ്ടി ഐ.റ്റി @ സ്കൂളിന്റെ നേത്യത്തില്‍ സ്കൂളുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡേറ്റാ എന്ട്രിയിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ആയതിനാല്‍ ICT സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന സൈറ്റിലെ ICT Infra Structure Facilites എന്ന ലിങ്കില്‍ പ്രവേശിച്ച് 29.09.2014ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഡേറ്റ എന്ട്രി നടത്തണമെന്ന് അറിയിക്കുന്നു.

SCHOOL UNIFORM – ONLINE DATA ENTRY

സംസ്ഥാനത്തെ  സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും BPL ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്നു.

 • 29/8/2013 അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്.
 • 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം സൈറ്റില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 • UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച  യൂസര്‍ നെയിമും  പാസ്‌വേഡും തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
 • യൂസര്‍ നെയിം സ്കൂള്‍ കോഡ് തന്നെയാണ്. പാസ്‌വേഡ്  മറന്നെങ്കില്‍ സൈറ്റില്‍ ലഭ്യമായ Forgot password എന്ന സൗകര്യം ഉപയോഗിക്കുക.
 • സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും ചുവടെ നല്‍കുന്നു.

Easy PF Calculator- TA&NRA-with New Forms

Easy PF Calculator- TA&NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.

Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.

Installation Steps

 • ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
 • ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
 • Printer കണക്ട് ചെയ്ത് Power On ചെയ്യുക
 • Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
 • തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
 • തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.

gutenprint printer driver for ubuntu

എല്ലാ പ്രിന്ററിലും പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ മോഡലില്‍ വിജയിച്ചുവെന്നുള്ള വിവരം comment ആയി അറിയിക്കുക. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും. ഈ driver നെ പറ്റിയുള്ള വിവരം നല്‍കിയത് GVHSS മണിയാറന്‍കുടിയിലെ ശ്രീ.VN Prasad ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – visit gutenprint website 

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും

Income Tax 2013

2012-13 വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഇന്‍കം ടാക്സ് സ്റ്റേറ്റുമെന്‍റ് , ഫോം 16 എന്നിവ പ്രിന്‍റ് ചെയ്യുന്നതിനും  EASY TAX തയ്യാറായിക്കഴിഞ്ഞു. ഇത് ഉപയോഗിക്കുന്നവര്‍ക്ക് വളരെ ലളിതമായി അവരവരുടെ ടാക്സ് കണക്കാക്കാനും ടാക്സ് കുറയ്ക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കുന്നു.

Visit…

http://www.alrahiman.com/p/income-tax.html

GHS Kudayathoor – A model work

 തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട കുടയത്തൂര്‍ ഗവ. സ്കൂളില്‍ നടന്ന ഹിന്ദി ദിനാഘോഷത്തിന്റെ വീഡിയോ റിപ്പോര്‍ട്ട്.  Gimp, Audacity, Openshot തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഇതില്‍ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.

ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ഹെഡ് മിസ്ട്രസ്സ് KB ഗീത, SITC കൊച്ചുറാണി എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ !!!

HINDI DAY  CELEBRATION – GHS KUDAYATHOOR