SCHOOL UNIFORM – ONLINE DATA ENTRY

സംസ്ഥാനത്തെ  സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും BPL ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്നു.

 • 29/8/2013 അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്.
 • 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം സൈറ്റില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 • UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച  യൂസര്‍ നെയിമും  പാസ്‌വേഡും തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
 • യൂസര്‍ നെയിം സ്കൂള്‍ കോഡ് തന്നെയാണ്. പാസ്‌വേഡ്  മറന്നെങ്കില്‍ സൈറ്റില്‍ ലഭ്യമായ Forgot password എന്ന സൗകര്യം ഉപയോഗിക്കുക.
 • സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും ചുവടെ നല്‍കുന്നു.

Advertisements

Easy PF Calculator- TA&NRA-with New Forms

Easy PF Calculator- TA&NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.

Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.

Installation Steps

 • ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
 • ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
 • Printer കണക്ട് ചെയ്ത് Power On ചെയ്യുക
 • Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
 • തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
 • തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.

gutenprint printer driver for ubuntu

എല്ലാ പ്രിന്ററിലും പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ മോഡലില്‍ വിജയിച്ചുവെന്നുള്ള വിവരം comment ആയി അറിയിക്കുക. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും. ഈ driver നെ പറ്റിയുള്ള വിവരം നല്‍കിയത് GVHSS മണിയാറന്‍കുടിയിലെ ശ്രീ.VN Prasad ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – visit gutenprint website 

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും

Printer Driver Installation – DELL 1133

ICT Hardware വിതരണത്തില്‍ ഉള്‍പ്പെട്ട DELL 1133 പ്രിന്ററിന്റെ ലിനക്‌സ് ഡ്രൈവര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 • ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക
 • ഡൗണ്‍ലോഡ് ചെയ്ത് ലഭിച്ച ഫയലില്‍ Right Click ചെയ്ത് Extract Here നല്‍കുക.
 • പുതിയതായി ലഭിച്ച ഫോള്‍ഡര്‍ തുറക്കുക.
 • install.sh ഫയല്‍ double click ചെയ്ത്  Run in Terminal ലില്‍ പ്രവര്‍ത്തിപ്പിക്കുക.

Online Bookmarking..

നാം നിത്യേന എത്രയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു.പലരും സൈറ്റുകള്‍ പിന്നീടുള്ള ആവശ്യത്തിനായി ബുക്ക്മാര്‍ക്ക് ചെയ്തു വയ്ക്കാറുണ്ട്.എന്നാല്‍ ഇങ്ങനെ ബുക്ക്മാര്‍ക്ക് ചെയ്ത വിലാസം ആ കമ്പ്യൂട്ടറില്‍ മാത്രമേ ഉണ്ടാവൂ.മറ്റൊരു കമ്പ്യൂട്ടറില്‍ ഇത് ലഭിക്കില്ല. ഇതിനൊരു പരിഹാരമാണ്  Online Bookmarking. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും

How to set password for wireless

 • ICT Scheme വഴി സ്കൂളുകളില്‍ കിട്ടിയിരിക്കുന്നത് വയര്‍ലെസ് ഉള്ള Type2 മോഡം ആണെങ്കില്‍ wireless പാസ്‌വേഡ് ഉപയോഗിച്ച് Protect ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. വയര്‍ലെസ്സിന് പാസ്‌വേഡ് സെറ്റു ചെയ്യുന്നതിനായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യേണ്ടതാണ്.
 1. ഇന്റര്‍നെറ്റ് തുറന്ന് അഡ്രസ് ബാറില്‍ 192.168.1.1 എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
 2. User name, Password ഇവ admin എന്ന് ടൈപ്പ് ചെയ്ത്  OK ക്ലിക്ക് ചെയ്യുക.
 3. ഇടതു ഭാഗത്തുള്ള Wireless  ക്ലിക്ക് ചെയ്യുക. Security ക്ലിക്ക് ചെയ്യുക
 4. Network Authentification എന്നത് WPA-PSK ആക്കുക.
 5. WPA Pre-Shared Key എന്ന ബോക്സില്‍ 8 അക്കത്തില്‍ കുറയാത്ത alpha numeric (അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെട്ട) ആയ Password ടൈപ്പ് ചെയ്യുക.
 6. Save/Apply ക്ലിക്ക് ചെയ്യുക.
  ലാപ്ടോപ്പുകളില്‍ വയര്‍ലെസ്സ് ആയി നെറ്റ് ഉപയോഗിക്കുമ്പോള്‍ ഈ പാസ്‌വേഡ് നല്‍കേണ്ടതാണ്.

Geogebra for GNU/Linux 3.2

 • ലിനക്സ് 3.2 നു വേണ്ടിയുള്ള Geogebra package താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ extract ചെയ്ത് home ലേക്ക് കോപ്പി ചെയ്യുക. അതിനു ശേഷം താഴെ കൊടുത്തിട്ടുള്ള കമാന്റ്  root terminal ല്‍ paste ചെയ്ത് enter ചെയ്യുക. Geogebra ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ആകും.
 • Click here to download Geogebra for linux 3.2
 • Installation command

Grub Installation

 • Windows ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ മറ്റോ Linux Grub നഷ്ടപ്പെട്ടാല്‍ IT@school Ubuntu CD ഉപയോഗിച്ച്  grub install ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Linux ല്‍ Panel നഷ്ടപ്പെട്ടാല്‍

 • ലിനക്സില്‍ പാനലുകള്‍ നഷ്ടപ്പെട്ടാല്‍ അവ തിരികെ കിട്ടുന്നതിനായി താഴെ കാണുന്ന സ്റ്റെപ്പുകള്‍ ചെയ്യുക.
 • 1. home open ചെയ്യുക.
 • 2. ctrl ,H എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
 • 3. തുടര്‍ന്ന് വരുന്ന window യില്‍ .g യില്‍ തുടങ്ങുന്ന എല്ലാ folders ഉം delete ചെയ്യുക.(eg; .gnome,.gimp……….)
 • 4. system restart ചെയ്യുക.(Alt+ctrl+Delete)
 • 5. restart ചെയ്തു കഴിഞ്ഞാല്‍ panels വന്നിട്ടുണ്ടാകും.