ICT Infrastructure Facilities in Schools

സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് /എയ്ഡഡ് (HS/HSS/VHSE) സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കുന്നതിനുവേ​ണ്ടി ഐ.റ്റി @ സ്കൂളിന്റെ നേത്യത്തില്‍ സ്കൂളുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡേറ്റാ എന്ട്രിയിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ആയതിനാല്‍ ICT സ്കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന സൈറ്റിലെ ICT Infra Structure Facilites എന്ന ലിങ്കില്‍ പ്രവേശിച്ച് 29.09.2014ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഡേറ്റ എന്ട്രി നടത്തണമെന്ന് അറിയിക്കുന്നു.

Advertisements

ICT Scheme ഉപകരണങ്ങളുടെ തകരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി

ICT Scheme ല്‍ ലഭിച്ചിട്ടുള്ള ഉപകരണങ്ങള്‍ 3വര്‍ഷം വാറണ്ടി ഉള്ളവയാണ്. (Laptop Battery ഉള്‍പ്പെടെ) ഈ കാലയളവില്‍ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിച്ചു തരുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണ്. sc.keltron.org എന്ന സൈറ്റില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. 3 ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ കെല്‍ട്രോണിന്റെ  site -ല്‍ നല്‍കിയിട്ടുള്ള  0471-4094445  എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്. എന്നിട്ടും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ IT@School ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.