അദ്ധ്യാപക പ്രൊബേഷന്‍ ഐ.സി.റ്റി. പരിശീലനം – 2018 മെയ് 24 മുതല്‍ 30 വരെ

Probation Banner

ഇടുക്കി ജില്ലയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ശേഷം ഇനിയും പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഐ.സി.റ്റി. പരിശീലനം ലഭിക്കാത്ത പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം ആദ്ധ്യാപകരുടെ ആറ് ദിവസത്തെ പരിശീലനം 2018 മെയ് 24 മുതല്‍ 30 വരെ തീയതികളില്‍ കൈറ്റ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അദ്ധ്യാപകര്‍ സ്കൂള്‍ മെയിലില്‍ ചേര്‍ത്തിട്ടുള്ള Google Form പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. Google Form ലൂടെയിള്ള രജിസ്റ്ററേഷന്‍ മെയ് 22 ന് വൈകിട്ട് 5മണിക്ക് അവസാനിക്കും. പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നിശ്ചയിക്കപ്പെട്ട പരിശീലനകേന്ദ്രങ്ങള്‍ മെയ് 23 ന് സ്കൂള്‍ മെയില്‍, കൈറ്റ് ഇടുക്കി ബ്ലോഗ്ഗ് എന്നിവയിലൂടെ പ്രസിദ്ധപ്പെടുത്തും.

പരിശീലന നിര്‍ദ്ദേശങ്ങള്‍

1. നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരിശീലനാര്‍ത്ഥികള്‍ 2018 മെയ് 24 മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

2. പരിശീലന കാലാവധി 6ദിവസങ്ങളായിരിക്കും.

3. പരിശീലനകേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുന്നതല്ല.

4. പരിശീലന ദിനങ്ങളില്‍ അവധി അനുവദിക്കുന്നതല്ല.

5. പരിശീലന സമയം രാവിലെ10.00 മുതല്‍ വൈകിട്ട് 4.00 വരെയായിരിക്കും.

6. പരിശീലനകേന്ദ്രങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

7. പരിശീലനാര്‍ത്ഥികള്‍ സ്വന്തം ചെലവില്‍ പരിശീലനത്തിന് എത്തേണ്ടതാണ്. പ്രൊബേഷന്‍ പരിശീലനാര്‍ത്ഥികള്‍ക്ക് കൈറ്റ് ഒരു തരത്തിലുള്ള അലവന്‍സുകളും നല്‍കുന്നതല്ല.

8. പരിശീലനത്തില്‍ പങ്കെടുക്കേണ്ട മുഴുവന്‍ അദ്ധ്യാപകരും അവരുടെ സ്കൂളില്‍ നിന്നും ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പ് കൊണ്ടു വരേണ്ടതാണ്.

9. മൊബൈല്‍ ഡാറ്റാ കേബിള്‍, സ്വന്തം ഉപയോഗത്തിനുള്ള ഇന്റര്‍ നെറ്റ് കണക്ടിവിറ്റി സംവിധാനം എന്നിവ കൈയില്‍ കരുതേണ്ടതാണ്.

10. പരിശീലന കേന്ദ്രത്തിലെത്തുന്ന അദ്ധ്യാപകര്‍ക്ക് സ്വന്തം പേരില്‍ ഒരു സജീവമായ ഇമെയില്‍ വിലാസം ഉണ്ടായിരിക്കണം

രജിസ്റ്ററേഷന്‍ Google Form

ജില്ലാ കോര്‍ഡിനേറ്റര്‍

കൈറ്റ്, ഇടുക്കി

Probation Training Notice/17.05.2018

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.