2015-16 ല്‍ ലഭിച്ച മള്‍ട്ടീമീഡിയ ക്ലാസ്സ് റൂം ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമായ സ്കൂളുകള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം

multimedia.png

.റ്റി@സ്കൂള്‍ പ്രോജക്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ മള്‍ട്ടീമീഡിയ ക്ലാസ്സ് റൂമുകളിലേയ്ക്ക് മുന്‍പ് 2015-16 ല്‍ വിതരണം ചെയ്തിട്ടുള്ള ഉപകരണങ്ങളെപ്പറ്റി ഐ.റ്റി@സ്കൂള്‍ ജില്ലാ വിഭവ കേന്ദ്രത്തില്‍ ലഭിച്ച വിവരമനുസരിച്ച് പല സ്കൂളിലും ഇത്തരം ഉപകരണങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതായി അറിയാന്‍ കഴിഞ്ഞു. ഉപയോഗിക്കാതെ ഇരുന്ന് ഉപയോഗശൂന്യമായവയും, ശരിയായ വിധത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവയും, സോഫ്റ്റ്‍വെയര്‍ പ്രശ്നം കൊണ്ട് പ്രവര്‍ത്തിക്കാത്തവയുമെല്ലാം ഇതില്‍പ്പെടും.

ാലോചിതമായ അദ്ധ്യാപന അദ്ധ്യയന പരിവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കുന്നതിനായി ക്ലാസ്സ് മുറികളില്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ അതിന്റെ മുഴുവന്‍ ഫലങ്ങളും ഉണ്ടാക്കാന്‍ കരുതലോടെ അദ്ധ്യപകര്‍ അതിനെ സമീപിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമായി .റ്റി@സ്കൂള്‍ പ്രോജക്ടില്‍ നിന്ന് വിതരണം ചെയ്തതും, വാറണ്ടി കാലാവധിയില്‍ നില്‍ക്കുന്ന ഉപകരണങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാന്‍ ചുമതലപ്പെട്ട സ്കൂള്‍ അധികാരികള്‍ ശ്രമിക്കേണ്ടതാണ്.

പ്പോള്‍ എന്തു ചെയ്യണം?

മള്‍ട്ടീമീഡിയ ക്ലാസ്സ് റൂം ഉപകരണങ്ങള്‍ ലഭിച്ച സ്കൂളുകള്‍ ഈ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍/ പ്രവര്‍ത്തന രഹിതമാണെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാന്‍ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരാതി രജിസ്റ്റര്‍ ചെയ്യാനായി താഴെ തന്നിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്. സ്കൂള്‍ കോഡിനെ പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള യൂസര്‍ നെയിം, പാസ്‌വേഡ് എന്നവയായി ഉപയോഗിക്കാം.

രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ആ വിവരം ജില്ലാ കോര്‍ഡിനേറ്ററിനെ അറിയിക്കേണ്ടതാണ്.

ലിങ്ക്:   Keltron.png

സ്കൂള്‍ ലിസ്റ്റ്:  SchoolList.png

പരാതി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? വീഡിയോ കണ്ടു നോക്കൂ …. 

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ജില്ലാ വിഭവ കേന്ദ്രം, ഇടുക്കി

20170615

Follow us on

Facebook.png      Wordpress.png

 

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s