സ്കൂള്‍ വിക്കി അപ്ഡേഷന്‍ 2017 ജൂണ്‍ 8 ന് സ്കൂളില്‍ നിലവിലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ജൂണ്‍ 23 ന് പൂര്‍ത്തിയാക്കണം

WikiUpdation.png

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ ഹൈടെക് സംവിധാനങ്ങള്‍ നടപ്പാക്കിവരികയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് ഉപകരണങ്ങള്‍ കൊണ്ട് ആധുനീകരിക്കപ്പെടുമ്പോള്‍ ഡാറ്റാ വിവരശേഖരണത്തിനും, വിനിമയത്തിനും ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ ഓഫീസുകളും, സ്കൂള്‍ ഓഫീസുകളും ഹൈടെക് നിലവാരത്തിലേയ്ക്ക് മാറ്റപ്പെടുകയാണ്. ഈ വഴിയിലെ ചരിത്രപരമായ കാല്‍വയ്പായിരുന്നു ഇത്തവണ ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. സമാനമായ നിരവധി മുന്നേറ്റങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പും അനുബന്ധ ദൗത്യവിഭാഗങ്ങളും പദ്ധതികള്‍ നടപ്പാക്കി വരുന്നു.

സമ്പൂര്‍ണ്ണയിലെ ദത്തശേഖരണം പോലെ പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഐ.റ്റി@സ്കൂള്‍ പ്രോജക്റ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന പ്രവര്‍ത്തനമാണ് സ്കൂള്‍ വിക്കി പോര്‍ട്ടല്‍. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു സ്കൂള്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. സ്കൂള്‍ വിക്കിയിലെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയിലെ വിവരങ്ങളുമായി ഒത്തുപോകുന്നതായിരിക്കണം. സ്കൂള്‍ വിക്കിയിലെ വിവരങ്ങള്‍ 2017 ജൂണ്‍ 8 ന് സ്കൂളില്‍ നിലവിലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ജൂണ്‍ 23 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

സ്കൂള്‍ വിക്കിയില്‍ ഇനിപറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ്.

1. സ്കൂള്‍ ഇന്‍ഫോ ബോക്സിലെ വിവരങ്ങള്‍

2. സ്കൂളിന്റെ ചരിത്രം

3. സ്കൂളിലെ ഹ്യൂമന്‍ റിസോഴ്സ് വിവരങ്ങള്‍ (നിലവിലുള്ള അദ്ധ്യാപകര്‍, പൂര്‍വ്വ അദ്ധ്യാപകര്‍)

4. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതിയ പേജ് നിര്‍മ്മാണം, ചിത്രങ്ങള്‍ ചേര്‍ക്കല്‍.

5. സ്കൂളില്‍ നിലവിലുള്ള പ്രോജക്ടുകളുടെ റിപ്പോര്‍ട്ടുകള്‍ കുട്ടിക്കൂട്ടം. എന്റെ നാട്, നാടോടി വിജ്ഞാനകേശം, സ്കൂള്‍ പത്രം, വിദ്യാരംഗം.

ഇതിനാവശ്യമായ കുറിപ്പുകള്‍ സ്കൂളിന്റെ വിവരങ്ങളില്‍ ധാരണയുള്ളവരേയും, ഭാഷാ അദ്ധ്യാപകരേയും ഉള്‍പ്പെടുത്തി തയ്യാറാക്കേണ്ടതാണ്. കുറിപ്പുകളുടെ ടൈപ്പ് സെറ്റിങ്ങിനായി എല്ലാ അദ്ധ്യാപകരേയും ഉപയോഗിക്കാവുന്നതാണ്. വിഷയാധിഷ്ഠിത ഐ.റ്റി പരിശീലനത്തിന്റെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും മലയാളം കമ്പ്യൂട്ടിങ് പരിശീലനം കിട്ടിയിട്ടുണ്ട്. അവരുടെ സേവനം സ്കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തേണ്ടതാണ്. സ്കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പാക്കാന്‍ പ്രൈമറി/ഹൈസ്കൂള്‍ എസ്.ഐ‍.റ്റി.സി. മാര്‍ക്ക് ഐ.റ്റി@സ്കൂള്‍ മുന്‍പ് പരിശീലനം നല്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന് പ്രഥമാദ്ധ്യാപകന്‍ ഉറപ്പാക്കേണ്ടതാണ്. സ്കൂള്‍ വിക്കി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഗൂഗിള്‍ ‍‍ഡോക്ക് ഫോം പിന്നീട് പ്രഥമാദ്ധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍, .റ്റി@സ്കൂള്‍ ജില്ലാ വിഭവ കേന്ദ്രം, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s