സമഗ്ര അദ്ധ്യപക പരിവര്‍ത്തന ഹൈസ്കൂള്‍ പരിശീലന പരിപാടി – ഇടുക്കി ജില്ലയില്‍ തുടക്കമായി

HS Training.png

സംസ്ഥന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നവകേരളമിഷന്‍പദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ സാക്ഷാത്ക്കാരത്തിനായി വിദ്യാലയ അന്തരീക്ഷത്തിലും, നടത്തിപ്പിലും, പഠന ബോധന രീതികളിലും അക്കാദിമികവും ഭൗതീകവുമായ സമൂലമാറ്റം വരികയാണ്.

സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികളും, വിവരസാങ്കേതികവിദ്യാ സൗകര്യങ്ങളും നിലവില്‍ വരുമ്പോള്‍ ഇത് ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വിനിമയം ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം വിവരസംവേദനവിദ്യ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം അദ്ധ്യപകര്‍ക്കു് നല്കേണ്ടതുമുണ്ട്. ഇപ്പോള്‍ നടക്കുന്ന സമഗ്ര അദ്ധ്യപക പരിവര്‍ത്തന ഹൈസ്കൂള്‍ പരിശീലന പരിപാടി ഇതാണ് ലക്ഷ്യം വയ്ക്കുന്നത്.

സമഗ്ര അദ്ധ്യപക പരിവര്‍ത്തന ഹൈസ്കൂള്‍ പരിശീലന പരിപാടിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. 2017മെയ് 2,3 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വച്ച് SRG പരിശീലനം നടന്നു. മെയ് 3ന് പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍. പി. മാര്‍ സമയബന്ധിതമായി ജില്ലയില്‍ എത്തിച്ചേര്‍ന്ന് മെയ് 4 ന് രാവിലെ 10.00 മണിക്കുതന്നെ DRG പരിശീലനം ആരംഭിച്ചു. വിവിധ വിഷയങ്ങളില്‍ സമാന്തരമായി നടന്നു വരുന്ന HS – ICT – DRG പരിശീലനം മെയ് 6 ന് അവസാനിക്കും.

2017 മെയ് 8 ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കായി സമഗ്ര അദ്ധ്യപക പരിവര്‍ത്തന പരിശീലന പരിപാടി ആരംഭിക്കും. എല്ലാ വിഷയങ്ങളിലും ഏകകാലത്ത് പരിശീലനം നടക്കും. പരിശീലനത്തിന് ആവശ്യമായ RP മാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ എല്ലാ ഉപജില്ലകള്‍ കേന്ദ്രീകരിച്ചും ഹൈസ്കൂള്‍ അദ്ധ്യപക പരിശീലനം ഉണ്ടായിരിക്കുന്നതല്ല. അദ്ധ്യപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ബാച്ചില്‍ തന്നെ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. പരിശീലന അവസരം നഷ്ടപ്പെടുത്തുന്നവര്‍ക്കായി പിന്നീട് പരിശീലനം ഉണ്ടായിരിക്കുന്നതല്ല.

മെയ് മൂന്നാം വാരം ഹയര്‍ സെക്കന്ററി അദ്ധ്യപകര്‍ക്കുള്ള വിഷയാധിഷ്ഠിത ICT പരിശീലനം ആരംഭിക്കുന്നതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

 

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s