ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കു് വിഷയാധിഷ്ഠിത ഐ.സി.റ്റി പരിശീലനം 2017 മെയ് 8 മുതല്‍ മെയ് 30 വരെ

Screenshot from 2017-04-22 23:17:21.png

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകര്‍ക്കും .സി.റ്റി സാദ്ധ്യതകളുപയോഗിച്ച് അവധിക്കാല പരിശീലനം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ അദ്ധ്യാപകരുടെ വിഷയാധിഷ്ഠിത ഐ.സി.റ്റി പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുന്നു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങള്‍ .സി.റ്റി ധിഷ്ഠിതമായി വിനിമയം ചെയ്യുന്നതിനായി അദ്ധ്യാപകര്‍ക്ക് വിഷയാധിഷ്ഠിത പരിശീലനം നല്‍കുന്നതിന് 10 വിഷയങ്ങള്‍ക്കും പ്രത്യേകം മൊ‍ഡ്യൂള്‍ തയ്യാറായിക്കഴിഞ്ഞു. വിഷയാധിഷ്ഠിത ഐ.സി.റ്റി അദ്ധ്യാപക പരിശീലനം 2017 മെയ് 8 മുതല്‍ മൂന്ന് ദിവസം വീതമുള്ള ബാച്ചുകളായി മെയ് 30 ന് അവസാനിക്കും.

അവധിക്കാല പരിശീലനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി എല്ലാ ‍ഹൈസ്കൂള്‍ അദ്ധ്യാപകരുടേയും വ്യക്തിഗത വിവരങ്ങളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഐ.റ്റി@സ്കൂള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. www.itschool.gov.in എന്ന വെബ്ബ് സൈറ്റ് തുറന്ന് Training Management System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്ററേഷന്‍ പോര്‍ട്ടലില്‍ പ്രവേശിക്കുക.

2. ഓരോ സ്കൂളും അവരുടെ സ്കൂളിന്റെ സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യാനുപയോഗിക്കുന്ന യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിക്കുക.

3. Registration എന്ന Option ഉപയോഗിച്ച് മുഴുവന്‍ അദ്ധ്യാപകരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി Add ബട്ടണില്‍ മൗസ് അമര്‍ത്തുക.

4. രജിസ്റ്ററേഷന്‍ ആവശ്യമായ വിവരങ്ങള്‍ ഇനി പറയുന്നവയാണ്. Name of Teacher, PEN, Category, Training Subject, Mobile Number, Email Id. PEN നിലവിലില്ലാത്തവര്‍ക്ക് If Pen not available എന്നതിന് Temporary/ Daily Wages എന്നോ PEN Not Yet Generated എന്നോ ഉചിതമായ വിവരം ചേര്‍ത്ത് രജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

5. സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ അവരവരുടെ സ്കൂളിലെ എല്ലാ ഹൈസ്കൂള്‍ അദ്ധ്യാപകരുടേയും ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ നടപടികള്‍ 2017 ഏപ്രില്‍ 29ന് വൈകിട്ട് 5.00 മണിക്ക് മുന്‍പായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ്.

6. ഓരോ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അവരുടെ പരിധിയില്‍ വരുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള രജിസ്റ്ററേഷന്‍ നിരീക്ഷിക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍

ഇടുക്കി

 

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s