ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

Hai School.png

 

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതി അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക്

.റ്റി@സ്കൂള്‍ പ്രോജക്റ്റ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭമായി. വധിക്കാല പരീശീലനത്തിന് മുന്നൊരുക്കമായി എസ്..റ്റി.സി. മാര്‍ക്കുള്ള ഏകദിന അവബോധന പരിശീലനം 2017 മാര്‍ച്ച് 4 ന് വിവിധ കേന്ദ്രങ്ങളില്‍ നടന്നു. അടുത്ത ഘട്ട എല്ലാ സ്കൂളുകളിലും മാര്‍ച്ച് 10 ന് സ്കൂള്‍ കേന്ദ്രീകരിച്ച്നടക്കും. ഇതില്‍ അവധിക്കാല പരിശീലനത്തില്‍ പങ്കടുക്കേണ്ട കുട്ടികള്‍, പ്രഥമാദ്ധ്യപകന്‍, പിടിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , എം പി റ്റി എ പ്രസിഡന്റ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് അവബോധന പരിശീലനം നടക്കുന്നതാണ്. ഈ പരിശീലനം എസ്..റ്റി.സി. മാര്‍ നടത്തുന്നതാണ്. പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. ആയതിനാല്‍ കുട്ടിക്കൂട്ടം യോഗവും, പരിശീലനവും ഹെഡ്മാസ്റ്റരുടെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. പരിശീലനത്തിന്റെ ഭാഗമായി കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയെ ഹെഡ്മാസ്റ്റരുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കേണ്ടതാണ്. നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട പതിനൊന്ന് അംഗങ്ങള്‍ ഇനിപറയുന്ന വിധത്തിലായിരിക്കണം.

െയര്‍മാന്‍ പി.റ്റി. എ പ്രസിഡന്റ്

കണ്‍വീനര്‍ ഹെഡ്മാസ്റ്റര്‍

വൈസ്െയര്‍മാന്‍മാര്‍ എം പി.റ്റി. എ പ്രസിഡന്റ്, പി.റ്റി. എ വൈസ് പ്രസിഡന്റ്

ജോയിന്റ് കണ്‍വീനര്‍മാര്‍ എസ്..റ്റി.സി., ജോയിന്റ് എസ്..റ്റി.സി.

ുട്ടികളുടെ പ്രതിനിധികള്‍ – 5 പേര്‍

കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയുടെ യോഗം ചേര്‍ന്നാണ് കുട്ടിക്കൂട്ടായ്മയുടെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്. ഭാവിയില്‍ ഓരോ ടേമിലും നിര്‍വ്വാഹക സമിതി ഒരുതവണയെങ്കിലും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ്.

്കൂള്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍മാര്‍, ജോയിന്റ് സ്കൂള്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് & ഫിസിക്കല്‍ കമ്പ്യൂട്ടിംങ്, ഭാഷാ കമ്പ്യൂട്ടിംങ്, ഇന്റര്‍ നെറ്റും സൈബര്‍ സുരക്ഷയും എന്നീ അഞ്ച് മേഖലകളിലായി കുട്ടികള്‍ക്ക് അവധിക്കാല പരിശീലനം നടത്തുന്നു. എല്ലാ മേഖലകളിലും പരിശീലനവും, പരിശീലന വിഭവങ്ങളും കുട്ടികള്‍ക്ക് നല്കുന്നതാണ്. കുട്ടികളുടെ അവധിക്കാല പരിശീലനത്തിന് മുന്‍പായി എസ്..റ്റി.സി./ ജോയിന്റ് എസ്..റ്റി.സി. മാര്‍ക്കായി എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്നതാണ്. കുട്ടികള്‍കാകയുള്ള പരിശീലനങ്ങള്‍ പ്രാദേശിക സ്കൂള്‍ ക്ലസ്റ്ററുകള്‍ തിരിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സ്കൂള്‍ ക്ലസ്റ്ററുകള്‍ ഏതൊക്കയാണെന്ന് പിന്നീട് അറിയിക്കുന്നതാണ്.

പരിശീലനം സിദ്ധിച്ച കുട്ടികള്‍ സ്ററുഡന്റ് ്കൂള്‍ .റ്റി. കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള സന്നദ്ധ സേന വഴി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പരിശീലനം എത്തിക്കുന്ന വിധത്തിലാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടന. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ ഏതെങ്കിലും ഒരു മേഖല തെരഞ്ഞെടുത്ത് പ്രാക്ടിക്കല്‍ പ്രോജക് പൂര്‍ത്തീകരിക്കേണ്ടതാണ്.

കുട്ടിക്കൂട്ടം നിര്‍വ്വാഹക സമിതിയുടെ വിവരങ്ങള്‍ ഇമെയില്‍ വഴി ലഭ്യമാകുന്ന ഗൂഗിള്‍ ഡോക്ക് വഴി 15.03.2017 മുന്‍പ് അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍, ഇടുക്കി

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s