സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ 2013-2014 അധ്യയന വര്‍ഷം ആരംഭിച്ച ഒരു നൂതന പദ്ധതിയാണ് പബ്ലിക് എന്റട്രന്സ് എക്സാമിനേഷന് കോച്ചിംഗ് സ്കീം (PEECS). ഈ വര്‍ഷം സംസ്ഥാനത്തെ 140നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ഓരോ സ്കൂളുകളില്‍ ക്രാഷ് കോഴ്സ് 2015 ജനുവരി മുതല്‍ എപ്രില്‍ വരെ ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ Victers ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നു. ഒരു സെന്ററില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് മാത്രം പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.