Aptitude Test for std 8 students

new_file_2

01.12.2014 ല്‍ ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്താതിരുന്ന സ്കൂളുകളില്‍ 09.12.2014 ചെവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയ ചോദ്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷ നടത്തണം.ഇതിനായി ഇനി ഒരു പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ചോദ്യങ്ങള്‍ 09.12.2014 ചൊവ്വാഴ്ച രാവിലേയും പാസ്‌വേഡ്  ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷവും സ്കൂളുകളുടെ മെയിലേക്ക് അയയ്ക്കുന്നതാണ്.

ഐ.റ്റി@സ്കൂളിന്റെയും സംസ്ഥാന ഐ.റ്റി വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ അഭിരുചിയും താല്പര്യമുള്ള മികച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി മികച്ച പരിശീലനം നല്കുന്നു.സംസ്ഥാനത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് ഹൈസ്കൂളുകളില്‍ 01/12/14 ന് ഉച്ചക്ക് രണ്ടു മണി മുതല്‍ ഇതിനുള്ള അഭിരുചി പരീക്ഷ നടത്തേണ്ടതാണ്.വിശദ വിവരങ്ങള്‍ ചുവടെ

  • മള്‍ട്ടിമീഡിയ പ്രോജക്ടര്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് പ്രശ്നോത്തരി മാതൃകയിലാണ് അഭിരുചി പരീക്ഷ സ്കൂളുകളില്‍ നടത്തേണ്ടത്. വൈദ്യുതിത്തകരാര്‍ മൂലം പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ എഴുത്തു പരീക്ഷയായിട്ടും ഈ പരീക്ഷ നടത്താവുന്നതാണ്.
  • ഇതുമായി ബന്ധപ്പെട്ട് ബഹുഃ ഡിപിഐ യുടെ മുന്‍ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി, സ്കൂളില്‍ നിന്നും ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോഴത്തെ പരീക്ഷ ( ഘട്ടം 2) നടത്തേണ്ടത്.
  • ചോദ്യങ്ങള്‍ പിഡിഎഫ് ഫയലുകളായിട്ടാണ് അയക്കുന്നത്.
  • മൂന്ന് ഫയലുകളുണ്ട് – അവ താഴെ നല്‍കിയ പ്രകാരമാണ്.
  • പ്രശ്നോത്തരി നടത്താനുള്ള പിഡിഎഫ് പ്രസന്റേഷന്‍ ഫയല്‍ – Filename: Questions_presentations_Paper-1.pdf
  • വൈദ്യുതിത്തകരാര്‍ മൂലം പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ ഉപയോഗിക്കാനായുള്ള എഴുത്തു പരീക്ഷാ ചോദ്യങ്ങള്‍ – Filename: question-   written_paper-1.pdf  (ഇത് ആവശ്യമായ പ്രിന്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കി പരീക്ഷ നടത്താം.)
  • എഴുത്തു പരീക്ഷയില്‍ ടൈ വന്നാല്‍ ഉപയോഗിക്കാനുള്ള ടൈ-ബ്രേക്ക് ചോദ്യങ്ങള്‍ – Filename: tie-breaker-question-paper-1.pdf
  • മൂന്നു ഫയലുകളും പാസ്‍വേഡ് പ്രൊട്ടക്ട് ആണ്. മുന്നിനും ഒരേ പാസ്‍വേഡ് തന്നെ ഉപയോഗിക്കാം. പാസ്​വേഡ് പിന്നീട് മെയില്‍ ആയി അയയ്ക്കുന്നതാണ്.
  • അഭിരുചി പരീക്ഷയ്ക്ക് ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്.
  • ടൈ വരുമ്പോള്‍ ഉപയോഗിക്കാനായി 5 ചോദ്യങ്ങള്‍ വേറെ ഉണ്ട്. – ഈ ‌ടൈ-ബ്രേക്ക് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ ഫയലിന്റെ അവസാനം ഉണ്ട്.
  • എഴുത്തു പരീക്ഷയ്ക്കുള്ള ഫയലില്‍ (question-   written_paper-1.pdf) ടൈബ്രേക്കര്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് മറ്റൊരു ഫയലായിട്ടാണ് അയക്കുന്നത്. ടൈ വന്ന കുട്ടികള്‍ക്ക് മാത്രം അവ ഉപയോഗിച്ച് പരീക്ഷ നടത്തിയാല്‍ മതിയാകും
  • ഉച്ചക്ക് 1.30 നും 1.45 നും ഇടയിലുമാണ് പാസ്‍വേഡ് സ്കൂളുകള്‍ക്ക് നല്‍കുന്നത്.
  • പാസ്‌വേഡ് മെയില്‍ വഴിയോ മെസ്സേജ് വഴിയോ സ്കൂളുകള്‍ക്ക് നല്‍കുന്നതാണ്.
  • ക്വിസ് മത്സരത്തില്‍ ആദ്യമൂന്നു സ്ഥാനത്തിന്  അര്‍ഹരായ കുട്ടികളുടെ പേരുവിവരങ്ങള്‍ ഗൂഗിള്‍ ഡോക്കുമെന്റ് വഴി ശേഖരിക്കുന്നതാണ്. ഇതിനുള്ള ഗൂഗിള്‍ ഡോക്കുമെന്റ് സ്കൂളിന്റെ മെയില്‍ ഐ.ഡി യിലേക്ക് അയച്ചിട്ടുണ്ട്.
  • പ്രാദേശിക അവധി/ ജില്ലാ-ഉപജില്ലാ കലോത്സവം തുടങ്ങിയവ മൂലം പരീക്ഷ നടത്താന്‍ സാധിക്കാത്ത സ്കൂളുകള്‍   1/12/14 ന്  തന്നെ ജില്ലാ കോര്‍ഡിനേറ്ററിനെ ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
  • CIRCULAR FROM DPI

 

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s