SSLC IT Practical Exam 2011

SSLC IT Practical Exam 2011 ഫെബ്രുവരി 24 ന് ആരംഭിച്ച് 2011 മാര്‍ച്ച് 8 ന് അവസാനിക്കുന്നു. പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

 • School Gnu/Linux 3.0 , 3.2 , 3.8, IT@School Ubuntu 9.10, 10.04 എന്നീ വേര്‍ഷനുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പരീക്ഷാ സി.ഡി.യില്‍ ലഭ്യമാണ്.
 • ഇന്‍സ്റ്റലേഷന് Root ആയി ലോഗിന്‍ ചെയ്യരുത്. ഇന്‍സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്ന install എന്ന സ്ക്രിപ്റ്റ് root യൂസറില്‍ പ്രവര്‍ത്തിക്കില്ല.
 • സി.ഡി.യിലുള്ള ‘itexam’ എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പിലോ യൂസറുടെ ഹോമിലോ പേസ്റ്റ് ചെയ്യുക. മോഡല്‍ പരീക്ഷക്കായി പേസ്റ്റ് ചെയ്ത ‘itexam’ എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ ആദ്യം അത് റിമൂവ് ചെയ്തിട്ട് വേണം Final പരീക്ഷയുടെ ‘itexam’ എന്ന ഫോള്‍ഡര്‍ പേസ്റ്റ് ചെയ്യാന്‍. സാധാരണ രീതിയില്‍ ചെയ്യുന്ന പോലെ നിലവിലുള്ള ഫോള്‍ഡറിനെ ഡീലിറ്റ് ചെയ്യാതെ Replace ചെയ്യാനനുവദിക്കരുത്.

തുടര്‍ന്ന് വായിക്കുക.

 • ഉബുണ്ടുവില്‍ Default user (ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ക്രിയേറ്റ് ചെയ്യുന്ന യൂസര്‍) ലാണ് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പരീക്ഷ നടത്താന്‍ മാത്രം പുതിയ യൂസറെ ഉപയോഗിക്കുക.
 • കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത ‘itexam’ എന്ന ഫോള്‍ഡര്‍ തുറന്ന് അതിനകത്തുള്ള install എന്ന ഫയലിന് Execute permission നല്കുക. (install-Right Click-Properties-Permission) ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പെര്‍മിഷന്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നതിന്റെ വിശദാംശങ്ങള്‍ -സ്ക്രീന്‍ ഷോട്ടുകളടക്കം ഹെല്‍പ് ഫയലിലുണ്ട്.
 • പെര്‍മിഷന്‍ നല്‍കിയ ശേഷം ‘install’ എന്ന ഫയലില്‍ Double Click ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക. അപ്പോള്‍ Installing IT Exam…. Please enter root’s password.. എന്ന രീതിയില്‍ ടെര്‍മിനല്‍ root പാസ്‌വേഡ് ആവശ്യപ്പെടുന്നു. ശേഷം root പാസ്‌വേഡ്    നല്‍കി എന്റര്‍ ചെയ്യുക.
 • Installation failed, Try re-install.. എന്ന് ടെര്‍മിനലില്‍ കാണുകയാണെങ്കില്‍ കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത ‘itexam’ എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് തുടക്കം മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
 • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ itexam എന്ന ഫോള്‍ഡറിനുള്ളിലെ debs എന്ന ഫോള്‍ഡര്‍ താനെ റിമൂവ് ആകും. അതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തതിന് ശേഷം മാത്രം ഇന്‍സ്റ്റലേഷന്‍ നടത്തുക.
 • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ Applications-Accessories മെനുവില്‍ SSLC IT Exam 2011 എന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
 • School Gnu/Linux 3.0 , 3.2 വേര്‍ഷനുകളില്‍ Synaptic Package Manager വഴിയും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം. സി.ഡി. Add ചെയ്ത് itexam എന്ന് search ചെയ്ത് മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
 • സ്കൂള്‍ രജിസ്റ്റേഷന്‍ നിലവിലുള്ള യൂസറിലോ പുതിയ യൂസറിലോ നടത്താം. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുമ്പോള്‍ യൂസര്‍ക്ക് ആവശ്യമായ പ്രിവിലെജുകള്‍ സെറ്റ് ചെയ്യണം. Ubuntu വില്‍ Administarator the system എന്ന പ്രിവിലെജ് നിര്‍ബന്ധമായും നല്കുക

പരീക്ഷയുടെ സര്‍ക്കുലറിനായി താഴെക്കാണുന്ന ലിങ്കില്‍ CLICK ചെയ്യുക.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s